ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി


റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി.സൗദിയും ഖത്തറും തമ്മിൽ സൗഹൃദം പുനഃസ്ഥാപിച്ച ശേഷം രണ്ടാം തവണയാണ് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി സൗദിയിലെത്തിയത്.

തിങ്കളാഴ്ച രാത്രിയോടെ സഊദിയിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ഖത്തർ അമീർ ഇറങ്ങിയത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിൻെറ ക്ഷണം സ്വീകരിച്ചെത്തിയ അമീർസൗദി കിരീടാവ കാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പരസ്പരം താൽപര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവയും ചർച്ചയാകും. ഉന്നതതല ഖത്തർ സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.


Read Previous

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.

Read Next

​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ വിപ്ളവ നായിക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular