283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം മദീനയിലെത്തി, പൂക്കൾ നൽകി അതിഥികളെ അധികൃതർ സ്വീകരിച്ചു, കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 21ന് കരിപ്പൂരിൽ നിന്ന് പുറപ്പെടും


മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർ പോർട്ടിലെത്തി. 283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള വിമാനമാണ് എത്തിയത്. പൂക്കൾ നൽകിയാണ് അള്ളാഹുവിന്റെ അതിഥികളെ അധികൃതർ സ്വീകരിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി വളണ്ടിയർമാരും നേതാക്കളും മദീന വിമാനതാവളത്തിൽ എത്തിയിരുന്നു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട്, തായിഫിലെ തായിഫ് ഇൻ്റർനാഷണൽ എയർപോർട്ട്, കിംഗ് ഖാലിദ് ഇൻ്റർനാഷണൽ തുടങ്ങി 6 പ്രധാന വിമാനത്താവളങ്ങളിൽ ഹജ് തീർത്ഥാടകർക്കായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിശദീകരിച്ചു.


Read Previous

എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

Read Next

കേരള സർക്കാരും നോർക്കയും അടിയന്തരമായി ഇടപെടണം; എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ നടപടി ക്രൂരത – സഊദി കെഎംസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular