ഒളിച്ചിരിയ്ക്കുന്ന ഭീകരരെ പുറത്തുചാടിയ്ക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ ഇന്നലെ 5 ദിവസം പിന്നിട്ടു; ഭീകരർ ജനവാസമേഖലകളിലേയ്ക്കു കടക്കാതിരിയ്ക്കാന്‍ സുരക്ഷ ശക്തമാക്കി


ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ ഇന്നലെ 5 ദിവസം പിന്നിട്ടു. ഭീകരർ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കി.

ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കാട്ടിൽ നിരീക്ഷണം ശക്തമാക്കി. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 2 കരസേനാ ഓഫിസർമാരും ജമ്മു കശ്മീർ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനുമാണു വീരമൃത്യു വരിച്ചത്.

കാട്ടിനുള്ളിൽ ഗുഹപോലെയുള്ള ഒളിയിടങ്ങളുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ സ്ഥാനം തിരയുകയാണെന്നും സുരക്ഷാസേന അറിയിച്ചു. ഇത്തരമൊരു ഒളിയിടത്തിൽ ഷെല്ലാക്രമണം നടന്നശേഷം ഭീകരൻ ഓടി രക്ഷപ്പെടുന്ന ദൃശ്യം പുറത്തിറങ്ങിയിട്ടുണ്ട്.

നോർത്തേൺ ആർമി കമാൻഡർ ലഫ്.ജനറൽ ദ്വിവേദി അനന്ത്നാഗ് സന്ദർശിച്ചു. രണ്ടോ മൂന്നോ ഭീകരർ കാട്ടിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം. ഇതിനിടെ മറ്റൊരു സംഭവത്തിൽ കുപ്‌വാര ജില്ലയിൽ സുരക്ഷാസേന ഭീകരരുടെ ഒളിയിടം കണ്ടെത്തി. ഇവിടെനിന്ന് തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തു.


Read Previous

ഈ പാർലമെന്‍റ് സമ്മേളനം നിർണായകം; ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും

Read Next

നിപ്പ ഭീതിയ്ക്കിടെ ആശ്വാസം; കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular