യുഎൻ പൊതുസഭയിൽ കശ്മീർ പ്രശ്നം ഉന്നയിച്ച്,തുർക്കി പ്രസിഡന്‍റ്


ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു

ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് എർദൊഗാൻ കശ്മീർ യുഎൻ വേദിയിൽ ഉന്നയിച്ചത്. മുൻപും അദ്ദേഹം കശ്മീർ വിഷയം ഉന്നയിച്ചിട്ടുണ്ട്. യുഎൻ സമ്മേളനത്തിനിടെ എർദൊഗാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി. പലസ്തീൻ പ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ മാറിവരുന്ന സാഹചര്യത്തിലാണിത്.


Read Previous

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന കാറിൽവച്ച് ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

Read Next

അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശത്ത്, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular