#Covidhypervaccination| 200-ലധികം തവണ വാക്സിന്‍ സ്വീകരിച്ചു; കോവിഡ് ഹൈപ്പര്‍ വാക്സിനേഷന്‍ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠനം


കോവിഡ് ഹൈപ്പര്‍ വാക്‌സിനേഷന്‍ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് കണ്ടെത്തൽ. ജര്‍മനിയില്‍ കോവിഡിനെതിരെ 217 തവണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയിൽ നടത്തിയ പരിശോധനയുടെ കേസ് സ്റ്റഡി ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

ഹൈപ്പര്‍ വാക്‌സിനേഷന്‍ രോഗപ്രതിരോധ സംവിധാനത്തില്‍ എന്ത് ഫലമുണ്ടാക്കു മെന്നായിരുന്നു ​ഗവേഷകർ പരിശോധിച്ചത്. അമിതമായി ആന്റിജൻ ശരീരത്തി ലെത്തുമ്പോല്‍ രോഗപ്രതിരോധ കോശങ്ങളുടെ ഫലപ്രാപ്തി കുറമെന്നായിരുന്നു ചില ശാസ്ത്രജ്ഞരുടെ വാദം. ഒരുപക്ഷേ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള വിട്ടുമാറാത്ത രോഗാവസ്ഥയിലേക്ക് ഈ കാരണങ്ങള്‍ നയിച്ചേക്കാം എന്നുമായിരുന്നു വിലയിരുത്തല്‍. രോഗപ്രതിരോധ കോശങ്ങളായ ടി-സെല്ലുകള്‍ ഇതിലൂടെ തകര്‍ന്നു പോകാനുമിടയുണ്ടെന്ന സൂചനയുമുണ്ടായിരുന്നു.

എന്നാൽ പുതിയ പഠനത്തിൽ ഹൈപ്പര്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തി. ജര്‍മനിയില്‍ 60 ദശലക്ഷത്തിലധികം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വരാണ്. അതില്‍ ഭൂരിഭാഗം ആളുകളും നിരവധി തവണ കുത്തിവെപ്പ് സ്വീകരിച്ചി ട്ടുണ്ടെന്നും ജര്‍മനിയിലെ ഫ്രെഡ്രിക്ക് അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റി ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടികാണിച്ചു.


Read Previous

#Luluhypermarket Abu Dhabi | ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി മുങ്ങി; അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു

Read Next

#Divine remembrance of the Lord’s Supper| തിരുവത്താഴത്തിന്റെ ദിവ്യ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular