മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ


അച്ഛന്‍ എന്നെഴുതാമോ എന്ന ചോദ്യത്തിന് ‘അത് വേണോ, അമ്മയെന്ന് എഴുതിയാല്‍ പോരേ?

ഇംഗ്ലീഷ് എഴുതും, പക്ഷേ, മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ

മലയാളം ഭാഷാ അധ്യാപനത്തില്‍ അക്ഷരമാലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുമെന്ന് ഒടുവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെത്തിയിരിക്കുന്നു. കുട്ടികളെ ചെറുക്ലാസുകളില്‍ അക്ഷരമാല പഠിപ്പിക്കണമെന്ന മലയാളം ഭാഷാസ്‌നേഹികളുടേയും പണ്ഡിതരുടേയും നിരന്തര ആവശ്യമാണ് ഇതോടെ നടപ്പിലായത്. രണ്ടാം ക്ലാസോടുകൂടി കുട്ടി മലയാള അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും കുട്ടി പ്രാപ്തി കൈവരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്.

പല സകൂളുകളിലും ഇന്ന് മലയാളം ഓപ്ഷണല്‍ വിഷയമാണ്. ഇംഗ്ലീഷിലും മറ്റ് വിഷയങ്ങളിലും നല്ല മാര്‍ക്ക് വാങ്ങുന്നവര്‍ പോലും മലയാളത്തില്‍ ഏറെ പിന്നിലാണ്. എന്തിനേറെ പറയുന്നു, സ്വന്തം പേര് പോലും അക്ഷരം തെറ്റാതെ എഴുതാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് ആകുന്നില്ല. അച്ഛന്‍ എന്നെഴുതാമോ എന്ന ചോദ്യത്തിന് ‘അത് വേണോ, അമ്മയെന്ന് എഴുതിയാല്‍ പോരേ?’ എന്നാണ് ഒരു കുട്ടിയുടെ ചോദ്യം.

‘എ,ബി,സി,ഡി പഠിക്കണം, നിര്‍ബന്ധമാണ്. മലയാളത്തില്‍ അക്ഷരമാല പഠിക്കണ്ട. ഇത് ഏത് തരം വിദ്വാന്‍മാരുടെ കണ്ടെത്തലാണെന്ന് ഒരു പിടിയും കിട്ടുന്നില്ല’, കവി വി.മധുസൂദനന്‍ നായര്‍ പറയുന്നു.


Read Previous

‘ഒരിക്കല്‍ സഹായിച്ചാ മതിയാ, എപ്പൊഴും സഹായിക്കാനാകോ…’; പൂർവവിദ്യാർഥികളുടെ വേറിട്ട ആശയവും, ചുവടുവെപ്പും

Read Next

ജാസ്മിൻ അമ്പലത്തിലകത്തിന്‍റെ ഏഴാമത്തെ പുസ്തകം പ്രകാശിതമാവുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular