അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണിത്, ഞാൻ ഭയന്നോടുമെന്ന് മോഹിക്കേണ്ട’; ആശാ നാഥ്


ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ ക്ഷേത്ര ദർശനത്തിനിടെ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആശാ നാഥ് നിൽക്കുന്ന ചിത്രം ചില ഇടത് നേതാക്കളും പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചി രുന്നു. പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചെന്ന ആരോപണത്തോടെയായിരുന്നു പ്രചരണം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആശാ നാഥ്.

സിപിഎം ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലെ ചിത്രം അടർത്തി മാറ്റിയാണ് ഇത്തരം അപകീർത്തിപ്പെടുത്തൽ നടന്നതെന്ന് ആശാനാഥ് വ്യക്തമാക്കി. പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎയോടൊപ്പമുള്ള പൊതു പരിപാടി കളും കാണാം. അപ്പോഴും നിങ്ങൾ സിപിഎമ്മിന് വോട്ട് മറിച്ച് നൽകിയെന്ന് പ്രചരിപ്പി ക്കുമോയെന്നും ആശാ നാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.

സ്ത്രീ സുരക്ഷയെ കുറിച്ച് ഓരോ കവലയിലും പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജ പ്രചാരണം നടത്തുന്നതെന്നും അവർ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം:

നമസ്തേ…തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്ത തിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും, നീചവുമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു.. ആദ്യം ഇതിനെ ആവഗണിക്കാം എന്നാണ് വിചാരിച്ചത്, എന്നാൽ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്ന് പറയുന്നത് കൊണ്ടാണ്‌ ഈ പോസ്റ്റ്.

ഇത് കോണ്ഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ല.. ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തത്.. ഒരു പൊതു പരിപാടി യിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും, സാമൂഹിക നേതാക്കളും, ജനപ്രതിനിധിക ളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്..ഈ പരിപാടിയിൽ കോണ്ഗ്രസ് MLA ചാണ്ടി ഉമ്മൻ, MLA വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേ ഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത പരിപാടി ആണ് അതിൽ നിന്നും ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർ ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്..പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎ യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം.അപ്പോഴും നിങ്ങൾ സിപിഎം ന് വോട്ട് മറിച്ചു നൽകിയെന്ന് പ്രചരിപ്പിക്കുവോ..?

ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നത്..ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന്‌ ഭയന്നോടു മെന്ന്‌ വ്യാമോഹിക്കണ്ട ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും.. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്.. ഇത് അവർ ഇനിയും തുടരുമെന്നും അറിയാം വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാൻ1f525..


Read Previous

‘ജി 20 ഉച്ചകോടിയിൽ അധികച്ചെലവെന്ന് ആരോപണം: ബജറ്റിൽ ജി 20 ഉച്ചകോടിക്കായി അനുവദിച്ച ഫണ്ട് 990 കോടി, ചിലവാക്കിയത് 4100 കോടി, ബാക്കി പണം എവിടെ? എംപി സാകേത് ഗോഖലെ, അടിസ്ഥാനരഹിതം’; ആരോപണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

Read Next

സ്കോളർഷിപ്പോടു കൂടി എം.ബി.ബി.സ് ന് പഠനാവസരമൊരുക്കി സൗദി ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular