സ്കോളർഷിപ്പോടു കൂടി എം.ബി.ബി.സ് ന് പഠനാവസരമൊരുക്കി സൗദി ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസ്


റിയാദ് : ഈജിപ്തിൽ എം.ബി.ബി.സ്നു ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഈജിപ്ഷ്യൻ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര -ഗവേഷണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സൗദിയിലെ ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസ് സഹകരണത്തിൽ “എം.ബി. ബി.സ് ഇൻ ഈജിപ്ത് “എന്ന പേരിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു .റിയാദിലും ജിദ്ദയിലും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോൺക്ലേവിലും സ്പോട് അഡ്മി ഷനിലും ഈജിപ്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നും സൗദിയിലെ ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസ് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. .

ഈജിപ്ഷ്യൻ ഗവൺമേന്റിന്റെ “സ്റ്റഡി ഇൻ ഈജിപ്ത്” പ്രോഗ്രാം പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് “എം.ബി.ബി.സ് ഇൻ ഈജിപ്ത് “കോൺക്ലേവ് ഒരുക്കു ന്നത് .ഈജിപ്ഷ്യൻ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര -ഗവേഷണ മന്ത്രാലയം സൗദിയിൽ ഇതിന്റെ നടത്തിപ്പിനായി ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസിനെ യാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും .പ്രൊഫഷണൽ അക്കാഡമിക് ലക്ഷ്യ ങ്ങൾ കൈവരിക്കാനുള്ള വിദ്യാർത്ഥികളുടെ വിശ്വസ്ത പങ്കാളിയാണ് വിദേശ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി സേവനങ്ങൾ നൽകുന്ന ക്യാമ്പസ് അബ്രോഡ്‌ എഡ്യൂക്കേഷണൽ സർവീസസ് എന്നും ഭാരവാഹികള്‍ പറഞ്ഞു .

“എം.ബി.ബി.സ് ഇൻ ഈജിപ്ത് ” കോൺക്ലേവ് ജിദ്ദയിൽ 2023 സെപ്റ്റെംബർ 15 നു വൈകുന്നേരം 3 മണി മുതൽ രാത്രി 7 മണി വരെ ഹാബിറ്റാറ്റ്‌ ഹോട്ടലിലും ,16 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ റിയാദിലെ പാർക്ക് ഇൻ റാഡിസൺ ഹോട്ടലിലുമായാണ് സംഘടിപ്പിക്കുക

ഈജിപ്തിൽ എംബിബിസ്നും വൈദ്യമേഖലയിലെ ഉപരി പഠനത്തിനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടു ത്താമെന്ന് ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസ് മാനേജിങ് ഡയറക്ടർ സൈതലവി കണ്ണൻതൊടിയും ജനറൽ മാനേജർ ഷിഹാബ് പുത്തേഴത്തും , ഇന്റർ നാഷണൽ റിലേഷൻ ഓഫീസർ മഷ്ഹൂദും പറഞ്ഞു

ഈജിപ്തിലെ പ്രസിദ്ധമായ കെയ്റോ ,മൻസൂറ ,ഐൻ ഷംസ് ,നഹ്ദ തുടങ്ങിയ യൂണിവേഴ്സിറ്റികളുടെ എം.ബി.ബി.സ് കോഴ്‌സുകളിലേക്കും മറ്റു കോഴ്‌സുകളിലേക്കു മാണ് വിദ്യാർത്ഥികളെ എടുക്കുന്നത് .

വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഞങ്ങൾ വിദഗ്ധ മാർഗ്ഗനിർദേശ ങ്ങളും പിന്തുണയും നൽകുന്നു .സർവ്വകലാശാലകൾ തിരഞ്ഞെടുക്കാനും അപേക്ഷ സാമഗ്രികൾ തയ്യാറാക്കാനും ഫണ്ടിംഗ് സുരക്ഷിതമാക്കാനുമുള്ള സങ്കീർണമായ പ്രക്രിയകൾ പൂർത്തീകരിക്കുന്നതിനും കമ്പനി സഹായിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു

സ്പോട് അഡ്മിഷൻ ക്യാമ്പിൽ പങ്കെടുക്കുന്നതിനു വേണ്ടി ലിങ്കിൽ രജിസ്റ്റർ ചെയ്യാം https://bit.ly/480tXqX Or contact : – Shihab
0580464238 / 0562850081


Read Previous

അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണിത്, ഞാൻ ഭയന്നോടുമെന്ന് മോഹിക്കേണ്ട’; ആശാ നാഥ്

Read Next

കേന്ദ്ര നിര്‍ദേശം തള്ളി; ‘രാജ്യദ്രോഹക്കുറ്റം’ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular