കേന്ദ്ര നിര്‍ദേശം തള്ളി; ‘രാജ്യദ്രോഹക്കുറ്റം’ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേന്ദ്ര നിര്‍ദേശം തള്ളിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷാ നിയമം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റ് ഇക്കാര്യ ത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചി രുന്നു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടാതെ മാറ്റിവയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതു പരിഗണിച്ചില്ല. പുതിയ ബെഞ്ച് രൂപീകരിക്കു ന്നതിനായി ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ രജിസ്്ട്രിക്ക് മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം (ഐപിസി 124 എ)  മരവിപ്പിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം മെയില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഉചിതമായ സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തുന്നതുവരെ നിയമം മരവിപ്പിക്കുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വകുപ്പു പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി കള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. 


Read Previous

സ്കോളർഷിപ്പോടു കൂടി എം.ബി.ബി.സ് ന് പഠനാവസരമൊരുക്കി സൗദി ക്യാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവീസസ്

Read Next

ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം’; സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം

Leave a Reply

Your email address will not be published. Required fields are marked *

Most Popular