ഇവിടം സുരക്ഷിതം’: രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി കോഴിക്കോട്


മലയാളികൾക്ക് വീണ്ടും അഭിമാനമായി കോഴിക്കോട്(Kozhikode). ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ(safest city) പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ(National Crime Records Bureau) ഏറ്റവും പുതിയ കണക്കുപ്രകാരം സുരക്ഷിത നഗരങ്ങളിൽ പത്താം സ്ഥാനം നേടി കോഴിക്കോട് നഗരം.19 നഗരങ്ങളുള്ള പട്ടികയിൽ പത്താം സ്ഥാനത്താണ് കോഴിക്കോട്.

കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുളള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിലുളളത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍ സി ആര്‍ ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങൾ പ്രകാരമുളള കേസുകളെ അടിസ്ഥാന മാക്കിയായിരുന്നു പട്ടിക. നേരത്തെ യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് കോഴിക്കോട് അർഹമായിരുന്നു.

കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങൾ എന്നാണ് കണക്ക്. 20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യ വരുന്ന നഗരങ്ങള്‍ക്കാണ് റാങ്കിങ്. 19 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിൽ നിന്ന് കൊച്ചിയും ഉണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പ ത്തൂർ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

നേരത്തെ യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന ബഹുമതി കോഴിക്കോട് സ്വന്തമാക്കിയിരുന്നു. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടു ത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്. പുതിയതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലായിരുന്നു കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും യുനെസ്കോയുടെ പട്ടികയിലുണ്ടായിരുന്നു. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടം നേടിയത്.


Read Previous

എനിക്ക് വൃത്തിയില്ല എന്നാണ് പറയുന്നത്, കുട്ടികളെ അടുത്ത് വരാന്‍ സമ്മതിക്കില്ല; കഴിഞ്ഞ ദിവസവും അടിക്കുകയും ഇടിക്കുകയും ചെയ്തു’

Read Next

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular