തൃശൂർ ജില്ലാ സൗഹൃദവേദി’ 2024 ലെ അംഗത്വ ക്യാമ്പയിന് റിയാദില്‍ തുടക്കമായി.


റിയാദ് : സൗദി അറേബ്യയിലെ തൃശ്ശൂര്‍ ജില്ലക്കാരുടെ കല -സാംസ്കാരിക ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദി’ 2024 ലെ അംഗത്വ ക്യാമ്പയിന് ഔപചാരികമായ തുടക്കമായി. പ്രസിഡന്റ് ഗിരിജൻ ശങ്കരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശൂർ സ്വദേശി അനിൽകുമാറിന് 2024ലെ ആദ്യ അംഗത്വം നൽകികൊണ്ട് സൗഹൃദവേദി മുൻ പ്രസിഡന്റ് സി വി കൃഷ്ണ കുമാർ ഉത്ഘാടനം നിർവഹിച്ചു.

അംഗത്വ ക്യാമ്പയിന് തുടക്കം: തൃശൂർ സ്വദേശി അനിൽകുമാറിന് 2024ലെ ആദ്യ അംഗത്വം നൽകികൊണ്ട് സൗഹൃദവേദി മുൻ പ്രസിഡന്റ് സി വി കൃഷ്ണ കുമാർ ഉത്ഘാടനം ചെയ്യുന്നു

വൈസ് പ്രസിഡന്റ് നമസ്തേ സന്തോഷ്‌ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജമാൽ അറക്കൽ, അഷ്‌റഫ്‌, ബാബു പൊറ്റെക്കാട് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സുരേഷ് ശങ്കർ സ്വാഗതവും ട്രഷറർ ഷാഹിദ് അറക്കൽ യോഗത്തിന് നന്ദിയും പറഞ്ഞു

തൃശൂർ ജില്ലാ സൗഹൃദവേദിയുടെ കലാകാരന്മാരും കലാകാരികളും അണിയി ച്ചൊരുക്കിയ സംഗീതവിരുന്നു കാണികൾക്ക് നവ്യാനുഭവമായി. സൗഹൃദവേദി അംഗങ്ങളായ ദിവ്യ പ്രശാന്ത്, നിഷ ബിനീഷ്, കീർത്തി രാജൻ, അഭിനന്ദ ബാബു ,ശിവദ രാജൻ, റഷീദ് ചിലങ്ക, ജമാൽ അറക്കൽ, അബിയാൻ ജമാൽ, ആഷിക് റഷീദ്, മനാഫ്, നമസ്തേ സന്തോഷ്‌, പ്രശാന്ത് മാത്തൂർ, കൃഷ്ണകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.വേദാഗി രാജീവ്‌ നൃത്തം അവതരിപ്പിച്ചു. പങ്കജാക്ഷൻ, അരുണൻ, ധനജയകുമാർ, ശിവദാസൻ, സൂരജ്, സുരേഷ് തിരുവില്ലാമല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തൃശൂർ ജില്ലാ സൗഹൃദവേദിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31, 2023 ആണ്. അംഗത്വം എടുക്കുവാൻ താല്പര്യമുള്ള തൃശൂർ നിവാസികൾ റിയാദ് .ശരത് ജോഷി 0500215069, സൂരജ് കുമാർ 0531219361 ഷരീഫ് അറക്കൽ ജിദ്ദ- 0506630046, പപ്പു ജോസ് ജിദ്ദ 054 9717422, ശശികുമാർ 0500506482 ദമ്മാം, ഉമർ ഫാറൂഖ് ദമ്മാം -0590535564, ജയൻ വാര്യർ ജുബൈൽ – 0502187334, ദിനേശ് അൽ ഹയിർ -0507274739 എന്നിവരെ ബന്ധപെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ 13 വർഷമായി സൗദിയിലും ഖത്തറിലും പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി ജീവകാരുണ്യ കല സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യ മാണ്.റിയാദിലും ജിദ്ദയിലും ദമ്മാമിലും അല്‍ ഖര്‍ജ്ജിലുമായി ഏകദേശം 800 അംഗങ്ങൾ ഉള്ള സംഘടനയുടെ സ്ഥാപകനേതാവ് അന്തരിച്ച പത്‌മശ്രീ സി. കെ മേനോൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജെ കെ മേനോൻ ആണ് ഇപ്പോൾ സംഘടനയുടെ മുഖ്യരക്ഷാധികാരി.

സംഘടനാ തലത്തിൽ കേരളത്തിൽ ആദ്യമായി ഒരു എൻ ആർ ഐ കോഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയത് തൃശൂർ ജില്ലാ സൗഹൃദവേദിയാണ്. ഇപ്പോൾ തൃശൂരിലും തൃശൂർ ജില്ലയിലെ തളിക്കുളത്തുമായി രണ്ടു സൊസൈറ്റികൾ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ അഭിമാനമായി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.വളരെ മിതമായ നിരക്കിൽ വായ്പകൾ , വാഹനവായ്പകൾ, സൊസൈറ്റി നല്‍കിവരുന്നുണ്ട്.പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് സൗഹ്രദവേദി, 1000 രൂപ പെൻഷനും, അംഗമായി ഇരിക്കെ മരണപെടുന്നവര്‍ക്ക് രണ്ടേകാല്‍ ലക്ഷം രൂപയും മക്കളുടെ വിവാഹത്തിന് ധന സഹായവും നല്‍കിവരുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾക്ക് സഹായം നൽകി വരുന്നു.


Read Previous

നിതീഷിൻ്റെ വിലപേശൽ വർദ്ധിക്കും; നാല് സംസ്ഥാനങ്ങളില്‍ കോൺഗ്രസിൻ്റെ തോല്‍വി `ഇന്ത്യാ സഖ്യ´ത്തിൽ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങൾ24512

Read Next

വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേൽ ഗാസയിൽ ഉടനീളം കര ഓപ്പറേഷൻ നടത്തുന്നു; 23 ലക്ഷം ജനങ്ങൾ എങ്ങോട്ട് പോകും? പലസ്തീനികളോട് തെക്കൻ ഗാസ ഒഴിയാൻ ഇസ്രായേലിൻ്റെ കർശന നിർദേശം, ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ, ലോകരാഷ്ട്രങ്ങള്‍ മൗനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular