വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്; ജനം പരിഭ്രാന്തിയില്‍


കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. രാത്രി പതിനൊന്നു മണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലമാണ് പുഞ്ചിരിമറ്റം. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി


Read Previous

ഈ വനംമന്ത്രിക്കൊപ്പമിരുന്ന് ചര്‍ച്ചയ്ക്കില്ല’, മുഖ്യമന്ത്രി വരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

Read Next

42 ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക, എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി; പ്രവര്‍ത്തനം താളംതെറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular