42 ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക, എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി; പ്രവര്‍ത്തനം താളംതെറ്റി


കൊച്ചി: എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കലക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നായി 42 ലക്ഷം രൂപയുടെ വൈദ്യുതി കുടിശികയാണ് ഉള്ളത്. വൈദ്യുതി ഇല്ലാതായതോടെ കലക്ടറേറ്റിലെ 30ല്‍പ്പരം ഓഫീസുകളുടെ പ്രവര്‍ത്തനമാണ് താളംതെറ്റിയത്.

ഇന്ന് രാവിലെ ഓഫീസില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പലരും യുപിഎസിന്റെ സഹായത്തോടെ ഡെസ്‌ക് ടോപ്പ് പ്രവര്‍ത്തിപ്പിച്ചാണ് ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ കടുത്ത ചൂടില്‍ ഫാന്‍ പോലും ഇടാന്‍ കഴിയാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

13 ഓഫീസുകളാണ് കറന്റ് ബില്‍ അടയ്ക്കാനുള്ളത് എന്നാണ് വിവരം. ഓരോ ഓഫീസിനും പ്രത്യേകം മീറ്റര്‍ ഇല്ലാത്തത് കൊണ്ടാണ് 30 ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചത്. മൈനിങ് ആന്റ് ജിയോളജി, ഓഡിറ്റ് ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, തുടങ്ങിയ ഓഫീസുകളിലാണ് വൈദ്യുതി ഇല്ലാത്ത അവസ്ഥ. ഫണ്ടിന്റെ അപര്യാപ്തത മൂലം പല ഓഫീസുകളും കഴിഞ്ഞ അഞ്ചുമാസമായി വൈദ്യുതി ബില്‍ അടച്ചിട്ടില്ല. വിദ്യാഭ്യാസവകുപ്പിന് മാത്രം 92000 രൂപയുടെ വൈദ്യുതി കുടിശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.


Read Previous

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്; ജനം പരിഭ്രാന്തിയില്‍

Read Next

കൊല്ലത്ത് യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular