ഇന്ന് ലോക ജലദിനം; കരുതലോടെ ഉപയോഗിയ്ക്കാം


ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിയ്ക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്‍റെ പ്രമേയം. ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. ലോകത്ത് 2.1 ബില്യന്‍ ജനങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ആഗോളതലത്തിലെ കണക്ക്.

അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന വാക്കുകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഓരോ ജലദിനവും കടന്നു പോകുന്നതെന്നും ഓരോ റിപ്പോര്‍ട്ടും പുറത്തിറങ്ങുന്നതെന്നും മനസ്സിലുണ്ടാകണം..കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്..

ആഗോള തലത്തിൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്നതാണ് ഈ വർഷത്തെ ജലദിന പ്രമേയം ഓർമിപ്പിയ്ക്കുന്നത്.


Read Previous

പൂച്ചയ്ക്കെന്തു കാര്യം…കാര്‍ട്ടൂണ്‍ പംക്തി

Read Next

കവിത: ‘ഉൾക്കാഴ്ച’ ജ്യോതിലക്ഷ്മി.സി.എസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular