ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.


ടെക്‌സസ്: പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കുകയാണെന്ന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും , ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടും ജൂണ്‍ 30ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇരുവരും ബൈഡനെതിരെ  ആരോപണവുമായി രംഗത്ത് വന്നത്.

അതിര്‍ത്തി സീല്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം ഇന്ന് സുരക്ഷാ ഭീഷിണി നേരിടു കയാണ് ഗവര്‍ണ്ണര്‍ പറഞ്ഞു. ടെക്‌സസ്-മെക്‌സിക്കൊ അതിര്‍ത്തി പ്രദേശമായ റിയൊ ഗ്രാന്റിയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ട്രമ്പ്. കമല ഹാരിസ് ടെക്‌സസ് അതിര്‍ത്തിയില്‍ സന്ദര്‍ശനത്തി നെത്തിയപ്പോള്‍ കൂടെയില്ലായിരുന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ട്രംമ്പിനോടൊപ്പം അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു.

അതിര്‍ത്തി സംരക്ഷിക്കുന്നതിന് മറ്റേതോ അമേരിക്കന്‍ പ്രസിഡന്റ് ചെയതതിനേക്കാള്‍ ശക്തമായ നടപടികള്‍, മതില്‍ നിര്‍മ്മാണം ഉള്‍പ്പെടെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനം ഉണ്ട്. പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.

അതിര്‍ത്തിയില്‍ മതില്‍ കെട്ടിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന സ്റ്റേറ്റ് ട്രൂപ്പര്‍മാരുടേയും, സുര ക്ഷാ ഉദ്യോഗസ്ഥരുടേയും പ്രവാഹം കുറക്കാമായിരുന്നുവെന്നും, ടെക്‌സസ് ഖജനാവില്‍ നിന്നും ഭീമ മായ തുക ഇതിനു വേണ്ടി ചെലവഴിക്കേണ്ടിവരികയില്ലായിരുന്നുവെന്നും, ഇതിന് ബൈഡന്‍ ഉത്തര വാദിയാണെന്നും ഇരുവരും അതിരൂക്ഷമായ സ്വരത്തില്‍ പ്രതികരിച്ചു.

രണ്ട് ദശാബ്ദത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വര്‍ദ്ധിച്ച അഭയാര്‍ത്ഥി പ്രവാഹമാണ് ഇപ്പോള്‍ ഉണ്ടാ യിരിക്കുന്നത്. ഇതിനെ കാര്യക്ഷമമായി നേരിടുന്നതിന് ചുമതലപ്പെടുത്തിയ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ദൗത്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും ട്രമ്പ് പറഞ്ഞു. അതിര്‍ത്തിയുടെ അമേരിക്കയിലേക്ക് പ്രവഹിക്കുന്ന മയക്കുമരുന്ന് അമേരിക്കന്‍ ജനതയുടെ നാശത്തിനു വഴിവെക്കു മെന്നും ട്രമ്പ് കൂട്ടിചേര്‍ത്തു.


Read Previous

സോക്കേയ്സ് വേള്‍ഡ് നേതൃത്വത്തില്‍ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഒമ്പതാം വാർഡ് അന്തേവാസികൾക്ക് ഒരു കൈത്താങ്ങ്.

Read Next

റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു, ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular