റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു, ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പാരംഭിച്ചു.


മോസ്കോ: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ബൂസ്റ്റര്‍ ഡോസ് കുത്തി വയ്പ്പാരംഭിച്ച് റഷ്യ. വാക്‌സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

റഷ്യൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ചു വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനുമാണ് പുതിയ നീക്കം. താന്‍ ഒരു ബൂസ്റ്റര്‍ ഡോസ് വാക്‌ സിന്‍ എടുത്തതായും നഗരവാസികളോട് ഇത് പാലിക്കണമെന്നും മോസ്‌കോ മേയര്‍ സര്‍ജി സൊബി യാനിന്‍ പറഞ്ഞു.

ഡെൽറ്റ വകഭേദമാണു റഷ്യയിൽ ഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണം. ഈ വർഷം ജനുവരി യിൽ വാക്സീൻ ഡ്രൈവ് തുടങ്ങിയതിനു ശേഷം 16 ശതമാനം ആളുകൾ മാത്രമാണു റഷ്യയിൽ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചത്. വാക്സീൻ സ്വീകരിക്കാൻ ജനത പ്രകടിപ്പിക്കുന്ന വിമുഖ തയാണ് പ്രതിസന്ധി. ഇതിനിടെയാണു പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനം.

റഷ്യ ആഭ്യന്തരമായി ഉത്പാദിപ്പിച്ച രണ്ട് ഡോസ് സ്പുട്‌നിക് വാക്‌സിനും ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റും ഉപയോഗിച്ചാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് തുടക്കം കുറിച്ചത്. റഷ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പ്രതിദിനം ഇരുപതിനായിരത്തിനു മുകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെടുന്നുണ്ട്. മുന്‍കരുതതലിന്‍റെ ഭാഗമായിട്ടാണ് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പിന് തുടക്കം കുറിച്ചത്


Read Previous

ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.

Read Next

മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular