യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദേശം വീണ്ടും തള്ളി; കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍


കോഴിക്കോട്: യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളെത്തിയത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍ അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവാണ് അബൂബക്കര്‍.

മൊയ്തു മുട്ടായി ചുരം സംരക്ഷണ സമിതി പ്രസിഡന്റു കൂടിയാണ്. ചുരത്തിന്റെ വികസനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന തിനാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്നാണ് മൊയ്തു മുട്ടായി പറയുന്നത്. 

നേരത്തെ കാസര്‍കോട് വെച്ച് മുസ്ലിം ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് അബൂബക്കറെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു


Read Previous

കുസാറ്റ് ദുരന്തം; മൂന്നംഗ സമിതി അന്വേഷിക്കും, സംഗീതനിശയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് 

Read Next

മരണകാരണം ശ്വാസതടസം, വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്ക്; കുസാറ്റ് ദുരന്തത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular