വാഹന നികുതിവെട്ടിപ്പ് കേസ്, തിരഞ്ഞെടുപ്പിനെ ബാധിയ്ക്കേണ്ട കാര്യമെന്ത്?- സുരേഷ് ഗോപി


തൃശ്ശൂർ: വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്​ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം എന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോ ? – അദ്ദേഹം ചോദിച്ചു.

വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് സർക്കാർ ഉദ്ദേശ്യം. പറയാൻ‌ ഒരുപാടു കാര്യങ്ങളുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന ചോദ്യത്തിന് താൻ അതുപോലും പറയാൻ പാടില്ലെന്നും കോടതി പറയുമെന്നുമായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ് തള്ളണമെന്ന സുരേഷ് ഗോപിയുടെ ഹര്‍ജി എറണാകുളം എ.സി.ജെ.എം. കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നടന്‍ വിചാരണ നടപടികള്‍ നേരിടണമെന്നും കോടതി പറഞ്ഞു. വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് ആഡംബരവാഹ വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുവഴി 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.


Read Previous

ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി; ബന്ധമില്ലെന്ന് ശൈലജ #How did the bomb become an election material? Shafi

Read Next

ചിതറിത്തെറിച്ച മനുഷ്യമാംസം, അറ്റുവീണ കൈവിരലുകൾ; കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular