വിജയമധുരം ആവര്‍ത്തിക്കുമോ?, മുറിവുണക്കുമോ?; ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം, ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടം


അഹമ്മദാബാദ്: ക്രിക്കറ്റ് ലോക കിരീടത്തില്‍ ആര് മുത്തമിടും എന്ന് അറിയുന്ന തിനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങള്‍ക്കുമപ്പുറം പുതിയ അവകാശി കിരീടത്തില്‍ മുത്തമിടും.

ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന  ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്‍ഡുമാണ് ഏറ്റമുട്ടുന്നത്. 2019 ലോകകപ്പ് ഫൈനലിന്റെ വിജയമധുരം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ടും മുറിവുണക്കാന്‍ കിവികളും ഇറങ്ങുന്നു. 

പരിക്ക് ഭേദമായി  സന്നാഹ മത്സരത്തിന് ഇറങ്ങിയ കിവി ക്യാപ്റ്റന്‍ കെയ്ന്‍ വില്യം സണ്‍ പക്ഷേ ആദ്യമത്സരത്തില്‍ കളിക്കില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ  ടോം ലാതം വ്യക്തമാക്കി.

ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമാണ്. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് വരവ്.  അവസാനം നേരിട്ടേറ്റുമുട്ടിയ അഞ്ചില്‍ നാലിലും ഇംഗ്ലീഷ് പടയ്ക്കായിരുന്നു ജയം.  വിരമിക്കല്‍ പിന്‍വലിച്ച് തിരികെയെത്തിയ ബെന്‍ സ്റ്റോക്സ് തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ടിന്റെ കുന്തമുന.


Read Previous

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 19ാം സ്വര്‍ണം; അമ്പെയ്ത്തില്‍ ചരിത്രനേട്ടം; മെഡല്‍ നേട്ടം 82 ആയി

Read Next

കുറ്റക്കാരനാണെന്നത് കൂടി സ്‌റ്റേ ചെയ്യണം; മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular