കൈവശം എൽഎസ്‍ഡി സ്റ്റാമ്പ്, കേരളത്തിലേക്ക് കടക്കാൻ ശ്രമം; വയനാട്ടിൽ ലഹരി മരുന്നുമായി യുവതി പിടിയിൽ


കൽപ്പറ്റ: മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടിൽ പിടിയിൽ. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ​ഗാർഡൻ റെഡ് വുഡ്സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ അറസ്റ്റിലായത്.

ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഒരു സ്ട്രിപ്പിൽ മൂന്നെണ്ണം ഉൾക്കൊള്ളുന്ന 0.06 ​ഗ്രാം തൂക്കമുള്ള എൽഎസ്ഡി സ്റ്റാമ്പാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്.

മൈസൂർ ഭാ​ഗത്തു നിന്നു കാറിൽ ബത്തേരി ഭാ​ഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബം​ഗളൂരുവിലെ പാർട്ടിക്കിടെ ഒരാളിൽ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.


Read Previous

സർക്കാരിൻ്റേത് സമയോചിതമായ ഇടപെടൽ, മണിപ്പൂരിൻ്റെ സ്ഥിതി മെച്ചപ്പെട്ടു: പ്രധാനമന്ത്രി മോദി #Government’s timely intervention, Manipur’s situation improved: PM Modi

Read Next

‘കേരള സ്റ്റോറി’ നിരോധിക്കണമെന്ന നിലപാട് ഇല്ല; കാണേണ്ടവര്‍ക്ക് കാണാം, കാണേണ്ടാത്തവര്‍ കാണണ്ട’ #There is no position to ban ‘Kerala Story’

Leave a Reply

Your email address will not be published. Required fields are marked *

Most Popular