സ്ത്രീകൾ സ്വാതന്ത്ര്യം പിടിച്ചു വാങ്ങണം: വനിതാ ചലച്ചിത്ര മേളയിൽ ഉർവശി


സ്ത്രീകൾ സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യം പിടിച്ചു വാങ്ങിക്കണമെന്ന് നടി ഉർവശി (Urvashi:). സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ട തുണ്ട്. തുല്യതയ്ക്കയി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തു പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്താണ് ഉർവശി സംസാരിച്ചത്.

ഉർവശിയുടെ വാക്കുകൾ ഇങ്ങനെ

പ്രവർത്തനമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടത്. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതുണ്ട്. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടത്. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികൾ നേരിടുമ്പോൾ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്.

നായികാ പ്രാധാന്യമുള്ള സിനിമകൾ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഗുരുക്കളെ പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും എനിക്ക് തന്നവയാണ് ഉൾക്കരു ത്തുള്ള കഥാപാത്രങ്ങൾ. സംവിധാനത്തിൽ മാത്രമല്ല, സാങ്കേതിക മേഖലകളിലും സ്ത്രീകൾ മുന്നോട്ടു വരണം. മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകൾ സംവിധാനം ചെയ്ത വിജയനിർമ്മലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അതിൽ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്’ ഉർവശി പറഞ്ഞു.

‘ദ ഗ്രീൻ ബോർഡർ’ എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. ഫെബ്രു വരി 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, സംഗീതപരിപാടി കൾ എന്നിവയും ഉണ്ടായിരിക്കും. 28ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.


Read Previous

കാട്ടാന മണ്ണുണ്ടിയില്‍, റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു; ദൗത്യസംഘം സ്ഥലത്ത്, കുങ്കിയാനകള്‍ ബാവലിയില്‍

Read Next

ആചാര്യ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular