സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃക|സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്|ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനികളെ അദ്ദേഹം സൗദിയിലേക്ക് ക്ഷണിച്ചു.


സൗദി: സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണ്, സൗദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ് യൂസഫലിയെന്ന് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്. ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനി കളെ അദ്ദേഹം സൗദിയിലേക്ക് ക്ഷണിച്ചു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഡൽ ഹിയിൽ സംഘടിപ്പിച്ച ഇന്ത്യ സൗദി ബിസിനസ് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ചോദിച്ചു. ഇതിന് മറുപടിയാണ് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ് യൂസഫലിയുടെ മാതൃകയുടെ കാര്യം പറഞ്ഞ്. യുസഫ് അലി ഒരു പോസിറ്റീവ് മാതൃകയാണ്.

സൗദി അരാംകോ ചെയർമാൻ ആയിരിക്കുന്ന സമയത്താണ് യൂസഫ് അലി അരാം കോയിൽ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റി സംസാരിക്കുന്നത്. ഇപ്പോൾ 8 ലുലു മാർക്കറ്റുകൾ അരാംകോയിൽ ഉണ്ട്. സൗദിയിൽ 100 ഹൈപ്പർ മാർക്കറ്റു കളിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പെന്നും സൗദി മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രപതി ദ്രൗപദി മുർമു സൗദി കിരീടാവകാശിക്ക് ഒരുക്കിയ വിരുന്നിൽ യൂസഫലി പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.


Read Previous

ഇവർ നമ്മുടെ അഭിമാനം, കുവെെറ്റ് ദേ​ശീ​യ ക്രി​ക്ക​റ്റ് ടീമിൽ മൂന്ന് മലയാളികൾ

Read Next

ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി യുകെയിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular