ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി യുകെയിൽ മരിച്ചു


യുകെ: യുകെയിൽ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി മരിച്ചു. ബർമിങ്ഹാമിലെ ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫി ന്റെ ഭാര്യ ജെനി എവിൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 35 വയസായിരുന്നു. 2021 ലാണ് ജെനിയും കുടുംബവും യുകെയിൽ എത്തുന്നത്.

ഈ അടുത്ത കാലത്താണ് ജെനിയ്ക്ക് കാൻസർ രോഗം കണ്ടെത്തിയത്. ചികിത്സ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഇടയിലാണ് മരണം സംഭവിച്ചത്. അഞ്ച് വയസു ക്കാരിയായ ഒരു മകൾ ആണ് ഇവർക്കുള്ളത്. യുകെയിൽയിൽ വരുന്നതിന് മുമ്പ് ജെനിയും ഭർത്താവ് എവിനും കുവെെറ്റിൽ ആയിരുന്നു. അവിടെയാണ് രണ്ട് പേരും നഴ്സായി ജോലി ചെയ്തിരുന്നത്. ആലപ്പുഴ കുട്ടനാട് വെളിയനാട് പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍.

പിതാവ്: ജോർജ് കുരുട്ടുപറമ്പിലിൽ, മാതാവ്: ചിന്നമ്മ ജോര്‍ജ്, ജെനിയുടെ വിയോ ഗത്തില്‍ ബര്‍മിങാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.


Read Previous

സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃക|സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്|ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനികളെ അദ്ദേഹം സൗദിയിലേക്ക് ക്ഷണിച്ചു.

Read Next

അവളുടെ ജീവന് വലിയ വില ഇല്ല, സാധാരണക്കാരി, ചെക്ക് എഴുതൂ’; മരിച്ച വിദ്യാര്‍ഥിനിയെ പരിഹസിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular