ആദിത്യ വര്‍മ്മയുടെയും ബി ജയചന്ദ്രന്റെയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു


പ്രിന്‍സ് ആദിത്യ വര്‍മ്മയുടെ ‘എ ജേര്‍ണി ഓഫ് ആദി കൈലാസ്’, ബി ജയചന്ദ്രന്റെ ‘ദൃശ്യശൃംഗം’ എന്നീ പുസ്തകങ്ങള്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലെവീ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ട റിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ  കെ ജയകുമാറും കവടിയാര്‍ കൊട്ടാര ത്തിലെ അംഗങ്ങളായ പൂയം തിരുന്നാള്‍ പാര്‍വ്വതി ഭായി, അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി എന്നിവരും പങ്കെടുത്തു. 

ആദി കൈലാഷിന്റെ ആദ്യ പതിപ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും പൂയം തിരുന്നാള്‍ പാര്‍വ്വതി ഭായി  ഏറ്റുവാങ്ങി. ദൃശ്യശൃംഗത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായിയാണ്. മലയാള മനോരമയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ സണ്ണി ജോസഫ് അനുമോദന പ്രസംഗം നിര്‍വഹിച്ചു. 

മഹാകാളി നദിയുടെ തീരത്തൂടെ താന്‍ നടത്തിയ കൈലാസ യാത്രയാണ് ‘എ ജേര്‍ണി ഓഫ് ആദി കൈലാസ്’ എന്ന പുസ്തകത്തിന് പ്രചോദനമായതെന്ന് പ്രിന്‍സ് ആദിത്യ വര്‍മ്മ ഇന്ത്യാടുഡേയോടു പറഞ്ഞു. ഈ പുസ്തകങ്ങള്‍ വെറും കഥകളല്ലെന്നും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാശി മുതല്‍ കൈലാസം വരെയുള്ള യാത്രയെ വായനക്കാരുടെ ഉള്ളില്‍ ദൃശ്യവല്‍ക്കരിക്കാന്‍ കഴിയുന്നതാണ് ബി ജയചന്ദ്രന്റെ ദൃശ്യശൃംഗം എന്ന പുസ്തകം.


Read Previous

എട്ട് ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാര പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് പ്രധാന ആരോപണം; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

Read Next

യുദ്ധം ഗാസയുടെ മുഖംമാറ്റിയത് ഇങ്ങനെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്, പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി. റോക്കറ്റ് ആക്രമണത്തില്‍ ഗാസയിലെ മുഴുവന്‍ നഗരങ്ങളും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular