യുദ്ധം ഗാസയുടെ മുഖംമാറ്റിയത് ഇങ്ങനെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്, പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി. റോക്കറ്റ് ആക്രമണത്തില്‍ ഗാസയിലെ മുഴുവന്‍ നഗരങ്ങളും തകര്‍ന്നു.


കഴിഞ്ഞ 20 ദിവസമായി ഇസ്രായേലും ഹമാസും തമ്മില്‍ തുടരുന്ന യുദ്ധം ഗാസയുടെ ചിത്രം ആകെ മാറ്റിയതിന്റെ തെളിവ് പുറത്ത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ ഗാസയില്‍ എങ്ങനെ നാശം വിതച്ചെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഇസ്രായേല്‍ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഗാസയുടെ ചിത്രങ്ങള്‍ താരതമ്യം ചെയ്തിട്ടുണ്ട്. പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി. റോക്കറ്റ് ആക്രമണത്തില്‍ ഗാസയിലെ മുഴുവന്‍ നഗരങ്ങളും തകര്‍ന്നു.കരയുന്ന കുട്ടികള്‍, വീടുകളില്‍ നിന്ന് ഉയരുന്ന പുക, ഭക്ഷണസാധനങ്ങള്‍ക്കായുള്ള നീണ്ട ക്യൂ, ആശുപത്രികളില്‍ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കല്‍… ഇതാണ് ഗാസയുടെ നിലവിലെ നേര്‍ചിത്രം. മാക്സര്‍ ടെക്നോളജിയാണ് സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ടത്.

വ്യോമാക്രമണത്തിലൂടെ ഇസ്രായേല്‍ പ്രതിരോധ സേന തകര്‍ത്ത ഗാസ മുനമ്പിലെ അല്‍-കാര്‍മെന്‍, അറ്റാട്ര പ്രദേശങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങളിലുള്ളത്. ഗാസയില്‍ താമസിക്കുന്നവര്‍ തന്നെ നാശനഷ്ടങ്ങള്‍ കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസുമായുള്ള യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേല്‍ വ്യോമസേന തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഇവയില്‍ നിരവധി ആയുധ ഡിപ്പോകളും ഹമാസ് തുരങ്കങ്ങളും ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു.

തന്റെ സൈന്യം രാവും പകലും വ്യത്യാസമില്ലാതെ ഹമാസ് തീവ്രവാദികള്‍ക്കെതിരെ ആയിരക്കണക്കിന് ബോംബുകള്‍ വീതം വര്‍ഷിക്കുകയാണെന്ന് ഒക്ടോബര്‍ 11-ന് ഇസ്രായേല്‍ വ്യോമസേനാ മേധാവി ഒമര്‍ ടിഷ്ലര്‍ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന ചിത്രങ്ങളാണ് പുതിയ ചിത്രങ്ങള്‍. ഹമാസിന്റെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദി ന്റെയും ഭീകരര്‍ ഒളിച്ചിരിക്കുന്നിടങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. അക്രമികള്‍, ഗാസയില്‍ നിന്ന് പുറത്തുകടക്കുന്നവര്‍,ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ വരെയുള്ള വരെ വരെ വ്യോമസേന വേട്ടയാടുമെന്നും ടിഷ്ലര്‍ പറഞ്ഞു.

തിങ്കളാഴ്ച ഇസ്രായേല്‍ ബോംബാക്രമണം നടത്തിയ ഗാസയിലെ ഒരു നഗരത്തില്‍ സ്ഥിതി ശോചനീയമാണ്. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും ആളുകള്‍ ബുദ്ധിമുട്ടുന്ന തരത്തില്‍ സ്ഥിതിഗതികള്‍ മാറി.പെട്രോള്‍ പമ്പുകളിലും ഗ്യാസ് സ്‌റ്റേഷനുകളിലും മണിക്കൂറുകളോളം ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നു. ഗ്യാസും മണ്ണെണ്ണയും കിട്ടാത്തതിനാല്‍ വിറക് തീയില്‍ ഭക്ഷണം പാകം ചെയ്യേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്.

ഗാസയില്‍ മരിച്ചവരുടെ എണ്ണം 6500 കവിഞ്ഞു

ഇസ്രയേലിന്റെ തിരിച്ചടിയില്‍ 6,500-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഗാസ മുനമ്പില്‍ ബോംബെറിയുന്നതെന്ന് ഇസ്രായേല്‍ പറയുന്നു. ഇതിനിടെ സംഘര്‍ഷം മിഡില്‍ ഈസ്റ്റിനും അപ്പുറത്തേക്ക് വ്യാപിക്കു മെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിനിടെ സ്വന്തം മക്കളുടെ കൈകളില്‍ വര്‍ണ്ണാഭമായ നൂലുകള്‍ കെട്ടുകയാണ് മാതാപിതാക്കള്‍.ഇതിന് പിന്നിലെ കാരണം ആശ്ചര്യത്തിനപ്പുറം വേദനയാണ് നല്‍കുക. ഇസ്രയേല്‍ എപ്പോള്‍ ആക്രമിക്കുമെന്നും കൊല്ലപ്പെടുമെന്നും അറിയാത്ത വിധം മരണഭയം ഗാസയില്‍ താമസിക്കുന്നവരെ വേട്ടയാടുകയാണ്. ബോംബ് വീണതിന് ശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം നശിക്കാറുണ്ട്. അതുകൊണ്ടാണ് ഗാസയിലെ രക്ഷിതാക്കള്‍ കുട്ടികളുടെ കൈകളില്‍ നൂല്‍ കെട്ടുന്നത്. നമുക്കോ നമ്മുടെ കുട്ടികള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളുടെ മൃതദേഹം ഈ നൂല്‍ ഉപയോഗിച്ച് തിരിച്ചറിയാമെന്നാണ് ഇവരുടെ വാദം. 

നേരത്തെ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും  ആയിരക്കണക്കിന് ഭീകരരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയാണ്. ഇതോടൊപ്പം  ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചു.

ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും ആയിരക്കണ ക്കിന് താവളങ്ങള്‍ ഈ ആക്രമണങ്ങളില്‍ തകര്‍ന്നു.ഇതിനിടെ തങ്ങളുടെ മുന്‍നിര കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 46 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.


Read Previous

ആദിത്യ വര്‍മ്മയുടെയും ബി ജയചന്ദ്രന്റെയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Read Next

ഈ യുദ്ധം അവസാനിപ്പിക്കാൻ എത്ര കുഞ്ഞുങ്ങളുടെ ചോരയിൽ വാൾ മുക്കണം?’: ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular