ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് നിര്‍ദേശം. ഏഴാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ആലുവ
പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍ നിയമനത്തില്‍ യുജിസിയുടെ ഒരു ചട്ടവും ലംഘിച്ചിട്ടി ല്ലെന്നാണ് വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞത്. ഗവര്‍ണറുടെ ഈ വാദം സുപ്രീം കോടതി തിരുത്തിയിട്ടും അദ്ദേഹം അത്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം തെലങ്കാനയിൽ (Telangana) ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയെ മറികടക്കാൻ കോൺഗ്രസിന് കഴിഞ്ഞേക്കുമെന്ന് സൂചനകൾ. 119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ്
കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് റെജി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പ്രമുഖ നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ,
റിയാദ്: വേള്‍ഡ് എക്‌സ്‌പോ 2030 പോരാട്ടത്തില്‍ സൗദി അറേബ്യക്ക് വിജയം. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി അറേബ്യ 2030 ലെ വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയും ശതകോടികളുടെ ഡോളര്‍ നിക്ഷേപത്തെയും ആകര്‍ഷിക്കുന്ന 2030 ലോക മേളക്ക്
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ(KCR) നേതൃത്വത്തിലുള്ള ബിആര്‍ എസിനെ(BRS) പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ബിആര്‍എസും ബിജെപിയും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. കെസിആര്‍ പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍
ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്.രക്ഷപെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് സ്വീകരിച്ചു. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. 10ആംബുലന്‍സുകള്‍ തുരങ്കത്തിന് പുറത്ത് സജ്ജമാണ്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഹൃദയം എത്തിച്ചത്. വൃക്കയും പാന്‍ക്രിയാസും ഇതോടൊപ്പമുണ്ട്.
തിരുവനന്തപുരം: വിശാഖപട്ടണത്തിലെ ട്വിന്റി 20 വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യയും പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ വിജയം നേടി ഒപ്പമെത്താന്‍ തയാറായി ഓസ്‌ട്രേലിയന്‍ ടീമും തിരുവനന്തപുരത്തെത്തി. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഈ വരുന്ന ഞായറാഴ്ച രാത്രി നടക്കുന്ന രണ്ടാം മത്സരത്തിനായാണ് ഇരു ടീമുകളും എത്തിയത്.