Category: Sunday Mithram

kavitha
കവിത  “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള  ശിവദാസ്

കവിത “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള ശിവദാസ്

മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം. ഒന്നായതറുത്തു മുറിച്ചതിലെരിവും-ചേർത്തിട്ടേച്ചു കൊരുത്തവർ,ഒരിയ്ക്കലും കൂടാ മുറിവുക-ളഴുകിയതൂറ്റിത്തഴച്ചിടുന്നു.

kavitha
കവിത : “പ്രയാണം”  ജ്യോതിലക്ഷ്മി. സി എസ്.

കവിത : “പ്രയാണം” ജ്യോതിലക്ഷ്മി. സി എസ്.

കുരുക്ഷേത്ര യുദ്ധക്കളത്തിൽ നിരന്നിടും,യുദ്ധ പ്രഗത്ഭരെ നോക്കിടാതെ,പാഞ്ഞീടുന്നതാ വളരെ തിടുക്കമായ്കുഞ്ഞനുറുമ്പു കുടുംബത്തോടെ, കുട്ടികൾ കൂടെയുണ്ടെന്നുറപ്പാക്കീട്ടുകുഞ്ഞനുറുമ്പിതാ പാഞ്ഞിടുന്നു.. വലിയ പെരുമ്പറ നാദമതുകേട്ടുഞെട്ടിതെറിച്ചു കൊണ്ടോടിടുന്നു. തേരുകൾ നീങ്ങിടും പന്ഥാവിൽ നിന്ന -ങ്ങൊഴിഞ്ഞു മാറിക്കൊണ്ടു പാഞ്ഞിടുന്നു.. ആയുധങ്ങൾ തട്ടിയങ്ങുമിങ്ങുംതെറിച്ച കബന്ധങ്ങൾ നോക്കിടാതെ,കുഞ്ഞനുറുമ്പു കുടുംബവുമായിതാ ജീവനും കൊണ്ടങ്ങു പാഞ്ഞിടുന്നു.. നിണച്ചാലു കണ്ടിട്ടു പുഴ കടന്നീടുവാണെന്നു കോപ്പും

kavitha
കവിത “തണൽ” സുമിത വിനോദ്

കവിത “തണൽ” സുമിത വിനോദ്

പാരിജാതവല്ലിയിൽപവിഴ മലരു പോലവേചന്തമാർന്ന മിഴികളാൽചന്ദന ഗന്ധവുമായ്‌തുളസിക്കതിർ നൈർമല്യമോടെ സ്നേഹമയമായ്‌രാഗസുധയായ്‌കുഞ്ഞിളകാറ്റയായ്എന്നിലേക്ക്‌ഓടിവന്നതെന്തിനു നീ വാർമുകിലായിമുകിലിൻ വർണ്ണമായ്മഴയിൽ ചെറു ചൂടായിവെയിലിൽ തണലായിഎന്തിനായി വന്നണഞ്ഞു ചാരെ നീ പോയിടല്ലേ. മറഞ്ഞിടല്ലേസ്വർഗ്ഗവസന്തമേപുണ്യജന്മമേ നീ…

kavitha
കവിത:  ‘ഉൾക്കാഴ്ച’ ജ്യോതിലക്ഷ്മി.സി.എസ്

കവിത: ‘ഉൾക്കാഴ്ച’ ജ്യോതിലക്ഷ്മി.സി.എസ്

തേച്ചുരച്ചുള്ള സ്‌നാനശേഷമീ,ദേഹകാന്തിയ്ക്കു വേണ്ടി ഞാൻ.,സുഗന്ധലേപനം പൂശിയിട്ടെന്‍റെ,മേനിയഴകിനെ കൂട്ടവേ..മുന്നിലായുള്ള ദർപ്പണത്തിന്‍റെഛായയിലെന്‍റെ രൂപമായ്,എന്നെ നോക്കിച്ചിരിയ്ക്കുവാനായി,വെമ്പലേറുന്നതിൻ ത്വര,നോക്കിനോക്കി പതുക്കെ ഞാനൊന്നു,പിന്നിലേയ്ക്കാഞ്ഞു നിൽക്കവേ,കഷ്ടകാലം ചമച്ച ഗർത്ത-ത്തിലാഞ്ഞു പോയിപ്പതിച്ചു ഞാൻ.ശേഷജീവിതം അസ്തമിയ്ക്കുന്ന-നേരമാകാൻ കൊതിച്ചു ഞാൻ,ദേഹമൊന്നനക്കീടുവാനരുതാതെയോറ്റ ക്കിടപ്പിലായ്..ശയ്യയിൽ കിടന്നെന്നുടെ ദേഹശോഷണംകണ്ടതോർത്തു ഞാൻ,ദർപ്പണം നോക്കി മതി വരാത്തൊരുപെൺ കിടാവിന്‍റെ ചാതുരി.ഇന്നതോർത്തു ഞാൻമാനസത്തിന്‍റെ കോണിനുള്ളിലതുവ്യക്തമായ്..നശ്വരമാകുമീ ശരീര- ത്തിനുള്ളിലുള്ളൊരുകാതലായ്,ജരാ നരകളെ തീണ്ടിടാത്തൊരാആത്മതത്വ

kavitha
കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.

കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.

ഉണ്ണിക്കവിതകൾ ചൊല്ലാംഉൺമകൾ വാരി ഞാനൂട്ടാംഉണ്ണീ കരായാതിരിക്കൂഓതുവാൻ എവിടെ മുത്തശ്ശി ? മഴയെ, നിലാവിനെ കാട്ടിസ്മൃതികളെ തൊട്ടു തൊട്ടുണർത്തിപട്ടു പോൽ നേർത്ത മടിയിൽപൊട്ടു പോലൊട്ടിയിരിക്കാൻഎവിടെ മുത്തശ്ശി ?! സ്നേഹനിലാവായുദിക്കാൻകൂരിരുട്ടിൽ ചിരാതാകാൻചിരിതൻ നെല്ലിപ്പൂ വിടർത്താൻഎവിടെയെവിടെയെൻ മുത്തശ്ശി.

Ezhuthupura
വനിതാദിനം: ” അമ്മ എന്ന നന്മ” എഴുത്തുപുരയില്‍ സുരേഷ് ശങ്കര്‍.

വനിതാദിനം: ” അമ്മ എന്ന നന്മ” എഴുത്തുപുരയില്‍ സുരേഷ് ശങ്കര്‍.

അമ്മ എന്ന നന്മ.അമ്മ ഒരു സൌഭാഗ്യമാണ്.അമ്മ ദൈവമാണ്. അവർ, മറ്റെന്തി നേക്കാളും വലിയ ഊർജ്ജമാണ്.അതേ വനിത എന്നാൽ ആദ്യം വരുന്ന വാക്ക് അമ്മയാണ് ….അതെ വൃദ്ധസദനങ്ങളിൽ തള്ള പെടുന്ന എല്ലാ അമ്മമാർക്കും വേണ്ടി അനീതിയും വിവേചനവും നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി.. കഴിഞ്ഞ കാല സമരങ്ങളെ ഓര്‍മിക്കുവാനും ഭാവിതലമുറയ്ക്ക്

kavitha
വനിതാദിനത്തില്‍ ജ്വാലാമുഖിയായി,  “അവൾ” കവിത: സുമിത വിനോദ്

വനിതാദിനത്തില്‍ ജ്വാലാമുഖിയായി, “അവൾ” കവിത: സുമിത വിനോദ്

ശക്‌തയായി. പ്രബുദ്ധയായിജ്വലിക്കുന്ന കണ്ണുകളാൽജ്വാലാമുഖിയായി,അവൾ നിന്നു. ദീർഘനിശ്വാസത്താൽ,ആയിരം ചാട്ടവാറടിയേക്കാൾ,വേദനയിൽ പുളയുമ്പോഴുംശക്തയായി പ്രബുദ്ധയായിഅവൾ നിന്നു. തീനാമ്പുകളെപോലെ,വാക്കുകൾ അവളെ-വിഴുങ്ങി,,പരിഹാസ മതിലിൽ-വീണുടഞ്ഞു അവൾ, പക്ഷെസധൈര്യം മുന്നോട്ട്, സർവ്വ സഹയായി-സഹന പര്യായമായിവീണ്ടുമവൾ ഒരു യുദ്ധത്തിന്.

kavitha
കവിത “എഴുതാപ്പുറങ്ങളിലൂടെ” അഭിലാഷ്.

കവിത “എഴുതാപ്പുറങ്ങളിലൂടെ” അഭിലാഷ്.

ഒരായിരം വർത്തമാനത്തിന്‍റെ-എഴുതാപ്പുറങ്ങളിലൊളിപ്പിച്ച തരിശുഭൂമികളുണ്ട്,വേദകാലവും, ബോധകാലവും-പ്രാണരക്ഷാർത്ഥംദിശ മറന്ന്‍ അലഞ്ഞൊട്ടിയഒരു തുണ്ട് ഭൂമിയിൽ,ഉർവ്വരതയുടെ ഭ്രമചിത്തങ്ങൾ,,,, സമയം നിർണ്ണയിയ്ക്കാൻബാധ്യതയുള്ള,ഒരു പിടിമണ്ണിന്‍റെചൂടും ചൂരുമുള്ള ഒരു മഴയിലേയ്ക്ക്പ്രവഹിയ്ക്കുന്നമഹാജലനിധി,വർത്തമാനത്തിന്‍റെ ദൂരമളന്നസഞ്ചാരിയാകുന്നു.ഇറങ്ങി നിൽക്കെ ഉടൽ വലിച്ചു കൊണ്ട്പോകുന്ന അനായാസങ്ങൾ,,,,, വനതപസ്സുകൾ ചൂതാടിയ-ശിഥിലചിന്തകളുടെ ഉടൽവാർത്ത്,ആനന്ദമാകുന്ന ഭൂമികല്പനകളുടെഉച്ഛ്വാസവായുവിൽ അടക്കംചെയ്യപ്പെട്ടഋഷികളുടെ പരമാണു,കർഷകന്‍റെ വിയർപ്പിനാൽഉദയം ചെയ്യപ്പെടണം.നെൽക്കതിരുകൾ ചുടുചോരയിൽവേവിച്ച് ആത്മശാന്തിയ്ക്ക്പാനം ചെയ്യണം,,,, ഭീതിയുടെ അവരോഹണക്രമങ്ങളിൽതുടർച്ചകളുടെ സുവിശേഷങ്ങൾപറഞ്ഞ്,ആശ്വാസ

kavitha
കവിത “നാദം” സുമിത വിനോദ്

കവിത “നാദം” സുമിത വിനോദ്

ദലമർമ്മരങ്ങൾക്കിടയിൽഒരു നേർത്ത നാദംനനവാർന്ന അഴലാർന്ന നാദം ഹരിത വർണ്ണാഭമായിപടർന്നു പടർന്നുഒരു പൂവായ്. കായുംകനിയുമായ് നേർത്ത നാദധ്വനി സ്പന്ദിക്കുമ്പോൾധ്വനിയിൽ നിന്നുംനേർത്ത നാദം-നിശബ്ദമാകുമ്പോൾ അഴലാർന്ന നാദം വീണ്ടുംരക്തവര്‍ണ്ണാശ്രുക്കൾ പൊഴിക്കുമ്പോൾധരിത്രിതൻ വിരിമാറിൽ-മർമരങ്ങളികൾക്കിടയിൽ നേർത്ത നനവാർന്ന-അശ്രുകണങ്ങൾ ചിന്നി ചിതറുമ്പോൾ.വീണ്ടും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽഅനഗനിർഗള നാദംവീണ്ടും, വീണ്ടും സ്പന്ദിക്കുന്നു.

kavitha
കവിത ‘പുതുവത്സരം’

കവിത ‘പുതുവത്സരം’

താനേ തുറന്നിങ്ങകത്തു വന്നൂ, അനുവാദമില്ലാതെയരികിലെത്തിഒരു പുത്തനാണ്ടിലെ മധുമാസങ്ങൾനന്മകൾ പൂക്കുന്ന പുതുവത്സരം! തൂമഞ്ഞു തൂവുന്ന തിരുവാതിര, ഈ പുലർകാലസുന്ദരി ജേമന്തികൾജനുവരിക്കുളിരിലെ സുന്ദരസ്വപ്നമാം മാർഗ്ഗഴിത്തിങ്കൾതൻ പുലർവേളകൾ ! അഷ്ടമിത്തിങ്കളെ തൊഴുതുമടങ്ങുന്ന വ്രീളാവിവശപോൽ ഫെബ്രുവരികൂമ്പും മിഴിപ്പൂക്കൾ പുളകം പുതയ്ക്കുന്ന സർവ്വാംഗസുന്ദരി മാഘമാസംഅലസഗമനയായ്‌ വിരഹഗാനം പാടും ശിശിരമായ്‌ മാർച്ചിലെ ചൈത്രരാഗം ! കർണ്ണികാരപ്പൂവ് പൊൻകണി

Translate »