തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു. നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.
പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത
പേരാമ്പ്ര: വാളൂരില്‍ കുറുങ്കുടിമീത്തല്‍ അനു (അംബിക-26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മോഷണത്തിനിടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ അന്തസ്സംസ്ഥാന കുറ്റവാളി മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (48) പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും
വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ. വടകരയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു, എന്നാൽ ഇന്ന് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണ്. അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ
ദില്ലി: ദില്ലിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണ് ദാരുണാപകടം. 40 അടിതാഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ 40 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും
മൂന്ന് ഭാഷകൾ സംസാരിക്കാനും സങ്കീർണ്ണമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനു മുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യ മാക്കും. വോയ്‌സ് അസിസ്റ്റൻസ്, ഇൻ്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകൾ, മൊബിലിറ്റി എന്നിവ ഇതിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു, ഇത് ക്ലാസ് റൂമിലെ അമൂല്യമായ ഒരു ആസ്തിയാക്കി മാറ്റുന്നു. മേക്കർലാബ്സ് ഐറിസിനെ
തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് സിദ്ധാര്‍ഥിന്റെ അച്ഛന്‍. നട്ടെല്ലുള്ള ഗവര്‍ണര്‍ എന്ന് വിശേഷിപ്പിച്ച സിദ്ധാര്‍ഥിന്റെ അച്ഛന്‍ നടപടിയില്‍ തൃപ്തന്‍ എന്നും പറഞ്ഞു. ഡീന്‍ എംകെ നാരായണനെതിരെയും നടപടി വേണമെന്നും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളായി. തിരു വനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടു വില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുക
കൊച്ചി: പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നത് വ്യക്തിപരമായി തനിക്ക് യോജിപ്പുള്ള കാര്യമല്ലെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പാര്‍ട്ടിയോട് നമുക്ക് പറയാനുള്ളത് നേരിട്ട് പറയാനുള്ള ബന്ധം എനിക്കുണ്ട്. പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍