ഫാറൂഖ് ഇഎസ്ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖൻ പാമ്പ്: ഭയന്നോടി രോ​ഗികൾ


കോഴിക്കോട്: ഫാറൂഖ് ഇഎസ്ഐ ആശുപത്രിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരും രോ​ഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനിടയിലായിരുന്ന മൂര്‍ഖന്‍ പാമ്പ് ജീവനക്കാരന്റ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്. അതിനുശേഷം ഇസിജി റൂം പ്രവര്‍ത്തനം പുനരാരംഭിച്ചു.

മൂന്നു ജില്ലകളിലെ ഇഎസ്ഐ ആനുകൂല്യം ഉള്ള ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഫാറൂഖിലേത്. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ നൂറു കണക്കിന് രോ​ഗികളാണ് എത്താറുള്ളത്. ആശുപത്രിക്ക് ചുറ്റും കാടുമൂടിക്കിട ക്കുന്ന സ്ഥലങ്ങളാണ്. ഇവിടെ നിന്നും ഇനിയും ഇഴജന്തുക്കള്‍ എത്താന്‍ സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചുറ്റുപാടുകള്‍ വൃത്തിയാക്കണമെന്നാണ് ജീവനക്കാരും രോ​ഗികളും ആവശ്യപ്പെടുന്നത്.


Read Previous

‘വി മുരളീധരന്റെ തറവാട്ടുസ്വത്തല്ല ചോദിച്ചത്; അദ്ദേഹത്തിന് സ്വന്തം നാട് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വികൃത മനസ്സ്’

Read Next

നാഗ്പൂരില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്പനിയില്‍ സ്‌ഫോടനം:   ഒമ്പതു മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular