ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശ.


ടോക്കിയോ: ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ നിരാശ. വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജി രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി.

പോര്‍ച്ചുഗലിന്റെ ഫു യുവിനോടാണ് പരാജയപ്പെട്ടത്. തുടക്കം മുതല്‍ മത്സരത്തില്‍ സുതീര്‍ത്ഥ പിന്നിലായി. പോര്‍ച്ചുഗീസ് താരത്തിന്റെ മികവിന് മുന്നില്‍ അതിവേഗമാണ് സുതീര്‍ത്ഥ കീഴടങ്ങിയത്. അതേസമയം മറ്റ് താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് ഈ നിരാശയുണ്ടായിരിക്കുന്നത്.

23 മിനുട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്. 4-0ന് മത്സരം ഫു യു വിജയിക്കുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതോടെ തന്നെ സുതീര്‍ത്ഥ പ്രതിരോധത്തിലായിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ പൊരുതി നോക്കിയാല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തിരിച്ചുവരവിന് പോലും ഒരവസരവും ഫു യു ഇന്ത്യന്‍ താരത്തിന് നല്‍കിയില്ല. മൂന്നാമത്തെ ഗെയിമും അനായാസമായിട്ടാണ് പോര്‍ച്ചുഗീസ് താരം നേടിയത്. അവസാന സെറ്റില്‍ സുതീര്‍ത്ഥ മുഖര്‍ജി പൊരുതി നോക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

തുടര്‍ച്ചയായി നാല് ഗെയിമുകള്‍ തോറ്റതോടെ ഒളിമ്പിക്‌സില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു സുതീര്‍ത്ഥ. ആദ്യ സെറ്റ് 11-3നാണ് ഫു യു വിജയിച്ചത്. രണ്ടാം സെറ്റ് 11-3, മൂന്നാം സെറ്റ് 11-5, എന്നിങ്ങനെയാണ് സ്‌കോര്‍. നേരത്തെ അജന്ത കമല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. പോര്‍ച്ചുഗലിന്റെ ടിയാഗോ അപലോണിയയെയാണ് കമല്‍ പരാജയപ്പെടുത്തിയത്.


Read Previous

ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.

Read Next

ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്ന്‍ ശിൽപ്പ ഷെട്ടി, നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular