ഇടശ്ശേരി പുരസ്‌കാരം ദേവദാസ് വിഎമ്മിന്


മലപ്പുറം: 2023ലെ ഇടശ്ശേരി പുരസ്‌കാരം എഴുത്തുകാരന്‍ ദേവദാസ് വി എമ്മിന്. ദേവദാസ് രചിച്ച ചെറുകഥകളുടെ സമാഹരമായ ‘കാടിന് നടുക്കൊരു മരം’ എന്ന പുസ്തകമാണ് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടശ്ശേരി സ്മാരക സമിതി നല്‍കുന്ന അവാര്‍ഡിന് അര്‍ഹമാക്കിയത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ 23ന് പൊന്നാനിയില്‍ വച്ച് ഇടശ്ശേരി അനുസ്മരണ വേളയില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ചരിത്രത്തേയും പൈതൃക സംസ്‌കൃതിയെയും സമകാലിക ജീവിത പരിതോവസ്ഥകളോട് തികഞ്ഞ ശില്‍പ്പചാതുരിയോടെ ചേര്‍ത്തുവെയ്ക്കുന്ന കഥകളാണ് ദേവദാസിന്റേത് എന്ന് മൂല്യനിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ഡോ കെ പി മോഹനന്‍, ഡോ വിജു നായരങ്ങാടി, അശോക കുമാര്‍ ഇടശ്ശേരി എന്നിവരാണ് കൃതികളുടെ മൂല്യനിര്‍ണ്ണയം നടത്തിയത്. സമിതി പ്രസിഡന്റ് പ്രൊഫ. കെ വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ മൂല്യനിര്‍ണ്ണയ കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.


Read Previous

ബാബു ജോര്‍ജും സജി ചാക്കോയും സിപിഎമ്മിലേക്ക്?; പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും നവകേരള സദസില്‍

Read Next

‘വി മുരളീധരന്റെ തറവാട്ടുസ്വത്തല്ല ചോദിച്ചത്; അദ്ദേഹത്തിന് സ്വന്തം നാട് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വികൃത മനസ്സ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular