മലയാള ഭാഷയുടെ മൂല്യം ഏറ്റവും നന്നായറിയുന്നത് പ്രവാസികള്‍ക്ക്,, ഞാൻ എന്ന വാക്ക് നമ്മളിൽ നിന്ന് ഒഴിവാകുമ്പോൾ ആണ് ജ്ഞാനം ഉണ്ടാകുന്നത്, അക്കാദമിക് മികവല്ല ഒരാളുടെ വിഞാനത്തിന്റെ ആഴം, പുതിയ സിനിമ “ബുദ്ധന്‍” 2025 ല്‍ മിഴിതുറക്കും: ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ്


റിയാദ്: വിനോദവും വീജ്ഞാനം രണ്ടല്ല ഒന്നാണ്, നൃത്തത്തെയും സംഗീതത്തെയും പോലെ അറിവ് ഏറ്റവും ആഴമേറിയതും മനുഷ്യരാശിയുടെ ചരിത്രത്തിൽ അധികാരികവുമായ വിനോദം കൂടിയാണ് അറിവ്, ഒരു വഴിയോര കച്ചവട കാരനും മൾട്ടി ഡോക്ടറേറ്റ് സ്വന്തമായുള്ള മനുഷ്യനും തമ്മിൽ വൈജാനിക ഉണർവിൽ അത്രക്കണ്ടു വ്യത്യാസമില്ലെന്ന് രേഖപെടുത്താൻ പോകുന്ന ഒന്നാണ് ഏപ്രില്‍ 19ന് നടക്കുന്ന റിയാദ് ജിനിയസ് പ്രോഗ്രമെന്ന് അശ്വമേധം പരിപാടിയിലൂടെ ശ്രദ്ധേയനായ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കേളി റിയാദ് ജീനിയസ് 2024 ജി എസ് പ്രദീപ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് പ്രായത്തിന്റെയോ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷന്റെയോ ലിംഗത്തിന്റെയോ തൊഴിലിന്റെയോ പരാമീറ്ററുകൾ ഒന്നുമില്ലന്നും അക്കാദമിക് മികവല്ല ഒരാളുടെ വിഞാനത്തിന്റെ ആഴം, ഞാൻ എന്ന വാക്ക് നമ്മളിൽ നിന്ന് ഒഴിവാകുമ്പോൾ ആണ് ജ്ഞാനം ഉണ്ടാകുന്നതെന്ന ഏറ്റവും വലിയ തിരിച്ചറിവ്, ഞാൻ ഇല്ലാതാകുന്ന ഇടത്ത് ഉണ്ടാകുന്ന വാക്കിന്റെ പേരാണ് ജ്ഞാനമെന്നും അദ്ദേഹം പറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രക്രിയ മലയാളിക്ക് ചുംബിക്കുക എന്നതാണ് കാരണം ഏതു അഹന്തയുടെ പേരിലും ഞാൻ ഞാൻ എന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ചുണ്ടുകൾ അകന്നു പോകുകയും ചുംബനം വിലക്കപെടുകയും ചെയ്യുന്നു അപരത്വം കല്പിച്ച നീ എന്ന് പറഞ്ഞു മാറ്റി നിർത്തുമ്പോഴും നീ എന്ന് പറയുമ്പോൾ ഈ ചുണ്ടുകൾ അകന്നു പോകുകയും ചുംബനം നിഷേധിക്കപെടുകയും ചെയ്യുന്നു ചുണ്ടുകൾ വല്ലാതെ കൂടിച്ചേർന്നു ചുംബനം സാധ്യമാകുന്നത് ഞാൻ എന്നും നീ എന്നും പറയുമ്പോഴല്ല മറിച്ചു നമ്മൾ എന്ന വാക്ക് പറയുമ്പോൾ മാത്രമാണ്ന്ന് തെളിയിക്കുന്ന ഭാഷ കൂടിയാണ് മലയാളം താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ 2025ല്‍ പുറത്തിറങ്ങുമെന്നും ബുദ്ധന്‍ എന്നാണ് സിനിമയുടെ പേരെന്നും അദ്ദേഹം പറഞ്ഞു.റിയാദിലാണ് ആദ്യ പ്രഖാപനം നടത്തിയത് പത്താമത്തെ പുസ്തകമായ കുളമ്പടിയൊച്ചകളുടെ ഡയറി എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

കേളി കലാസംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 19ന് വൈകീട്ട് 5 മുതല്‍ മലാസ് ലുലു ഹൈപ്പർ അരീനയിൽ നടക്കുന്ന ‘റിയാദ് ജീനിയസ് 2024’ എന്ന ഷോ നയിക്കുന്നതിനായിട്ടാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ജി എസ് പ്രദീപ് റിയാദിലെത്തിയത്, സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.

അൻവർ സാദത്തും ലക്ഷ്മി ജയനും സംഘവും നയിക്കുന്ന സംഗീത നിശ, കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ 100ൽ പരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, റിയാദിലെ പ്രമുഖ ഡാൻസ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്തങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

വാർത്താസമ്മേളനത്തിൽ ജിഎസ് പ്രദീപ് , കെപിഎം സാദിഖ് കേളി രക്ഷധികാരി സെക്രട്ടറി.സെബിൻ ഇഖ്ബാൽ കേളി പ്രസിഡന്റ്, സുരേഷ് കണ്ണപുരം കേളി സെക്രട്ടറി, സുരേന്ദ്രൻ കൂട്ടായ് സംഘാടക സമിതി ചെയർമാൻ, മധു ബാലുശ്ശേരി സംഘാടക സമിതി കൺവീനർ, സുനിൽ സുകുമാരൻ കേളി ആക്ടിങ് ട്രഷറർ. എന്നിവര്‍ പങ്കെടുത്തു


Read Previous

ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

Read Next

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular