ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം


ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക. ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം. 18 വയസ് പൂര്‍ത്തിയായിരിക്കണം.

ഫാഷന്‍, വൈവിധ്യം, എഐ നിര്‍മിത പുരുഷ മോഡലുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ നടത്താനും വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സിന് പദ്ധതിയുണ്ട്. എഐയുടെ സഹായത്തോടെ നിര്‍മിച്ച മോഡലുകളെയും, ഇന്‍ഫ്‌ളുവന്‍സര്‍മാരേയും കേന്ദ്രീകരിച്ചാണ് മിസ് എഐ മത്സരം സംഘടിപ്പിക്കുന്നത്. ഇവ ഏതെങ്കിലും പ്രത്യേക ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണം എന്ന നിബന്ധനയില്ല.

ഓപ്പണ്‍ എഐയുടെ ഡാല്‍-ഇ63, മിഡ്‌ജേണി, കോ പൈലറ്റ് ഡിസൈനര്‍ എന്നിവയെല്ലാം ഉപയോഗിച്ച് എഐ അവതാറുകള്‍ നിര്‍മിച്ചെടുക്കാനാവും.

സൗന്ദര്യം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാണ് എഐ മോഡലുകളെ വിലയിരുത്തുക. നാലംഗ ജഡ്ജിങ് പാനല്‍ ഇതിനായുണ്ടാവും. ഇതില്‍ രണ്ട് പേര്‍ എഐ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ആയിരിക്കും. 30 ലക്ഷം ഫോളോവര്‍മാരുള്ള ഐറ്റാന ലോപ്പസ്, 28.1 ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവര്‍മാരുള്ള എമിലി പെല്ലഗ്രിനി എന്നിവരാണവര്‍. ഒപ്പം സംരംഭകനായ ആന്‍ഡ്രൂ ബ്ലോച്ച്, സൗന്ദര്യ മത്സര ജഡ്ജായ സാല്ലി ആന്‍ ഫോസറ്റ് എന്നിവരും മത്സരം വിലയിരുത്തും.

ഓണ്‍ലൈന്‍ ആയി നടക്കുന്ന മത്സരത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 10 ന് വിജയികളെ പ്രഖ്യാപിക്കും. വിജയിക്ക് 5000 ഡോളര്‍ (4.1 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഇതോടൊപ്പം മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, പ്രോമൊഷണല്‍ പാക്കേജുകള്‍, പിആര്‍ പിന്തുണ എന്നിവയും വിജയിക്ക് ലഭിക്കും.


Read Previous

ബി.ജെ.പി ഭരിയ്ക്കുന്നിടത്ത് മത്സരിയ്ക്കാന്‍ രാഹുലിന് പേടി; ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇടങ്ങളില്‍ അഭയം പ്രാപിയ്ക്കുന്നു; ഗുലാം നബി ആസാദ്

Read Next

മലയാള ഭാഷയുടെ മൂല്യം ഏറ്റവും നന്നായറിയുന്നത് പ്രവാസികള്‍ക്ക്,, ഞാൻ എന്ന വാക്ക് നമ്മളിൽ നിന്ന് ഒഴിവാകുമ്പോൾ ആണ് ജ്ഞാനം ഉണ്ടാകുന്നത്, അക്കാദമിക് മികവല്ല ഒരാളുടെ വിഞാനത്തിന്റെ ആഴം, പുതിയ സിനിമ “ബുദ്ധന്‍” 2025 ല്‍ മിഴിതുറക്കും: ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular