ഭീകരതയിലും സാധാരണക്കാര്‍ മരിച്ചുവീഴുന്നതിലും ആശങ്ക അറിയിച്ചു; ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി മോദി 


ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ, ജോര്‍ദാന്‍ രാജാവുമായി പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയിലും അക്രമത്തിലും സാധാരണക്കാര്‍ മരിച്ചുവീഴുന്നതിലും പരസ്പരം ആശങ്ക പങ്കുവെച്ചു. മാനുഷിക വിഷയങ്ങള്‍ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൂട്ടായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചെന്നും മോദി എക്‌സില്‍ കുറിച്ചു.

അതിനിടെ ഗാസയ്ക്കുള്ളില്‍ കടന്ന് പരിമിതമായ തോതില്‍ കരസേന ചില ആക്രമ ണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. കവചിതവാഹനങ്ങളും കാലാള്‍പ്പടയുമാണ് ആക്രമണം നടത്തിയത്.  ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൂടാതെ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 200ലധികം ഇസ്രയേല്‍ പൗരന്മാരെ കണ്ടെത്തുന്നതിന് വേണ്ടിയുമാണ് സൈനിക നീക്കമെന്നും ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസിന്റെ 320 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.


Read Previous

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് പാകിസ്ഥാന്‍; അഫ്ഗാന് 283 റണ്‍സ് വിജയലക്ഷ്യം

Read Next

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം എസ്.എഫ്.ഐ നടത്തിയ പലസ്തീൻ അനുകൂല മാർച്ചിനിടെ സംഘർഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular