അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് പാകിസ്ഥാന്‍; അഫ്ഗാന് 283 റണ്‍സ് വിജയലക്ഷ്യം


ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഫാഗാന്‍ 283 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റയും അബ്ദുള്ള ഷഫീകിന്റെയും അര്‍ധ സെഞ്ച്വറികളും പാകിസ്ഥാന് സഹായകമായത്. അവസാന ഓവറുകളില്‍ ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും തകര്‍പ്പന്‍ അടിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 282 റണ്‍സ് നേടി.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 റണ്‍സ് എടുത്ത ഇമാം ഉള്‍ ഹഖിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അബ്ദുല്ല ഷഫീക്കും ക്യാപ്റ്റന്‍ ബാബറും അസമും ചേര്‍ന്ന് ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ട് പാകിസ്ഥാന് സഹായകമായി. അര്‍ധ സെഞ്ച്വറി നേടിയ അബ്ദുല്ല എട്ട് റണ്‍സ് കൂടി എടുത്ത ശേഷം നൂര്‍ അഹമ്മദ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി.

74 റണ്‍സ് എടുത്ത ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. 92 പന്ത് നേരിട്ടാണ് അസം 74 റണ്‍സ് എടുത്തത്. നാല് തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ ഒരു തവണ അസം സിക്‌സര്‍ പറത്തി. കഴിഞ്ഞ മത്സരങ്ങളില്‍ നന്നായി കളിച്ച റിസ് വാന് എട്ടുറണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. സൗദ് ഷക്കീലും ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും അവസരോചിതമായ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ പാകിസ്ഥാന് സഹായമായത്.

നൂറ് അഹമ്മദ് മൂന്നും നവീന്‍ ഉല്‍ ഹഖ് രണ്ടും മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും റാഷിദ് ഖാന്‍ നന്നായി പന്തെറിഞ്ഞു.


Read Previous

ഇന്ത്യൻ സ്പിൻ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

Read Next

ഭീകരതയിലും സാധാരണക്കാര്‍ മരിച്ചുവീഴുന്നതിലും ആശങ്ക അറിയിച്ചു; ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി മോദി 

Leave a Reply

Your email address will not be published. Required fields are marked *

Most Popular