ഇന്ത്യൻ സ്പിൻ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 10 ഏകദിനങ്ങളില്‍ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടി.

1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ തർത്ത് ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായി. 1967 മുതൽ 1979വരെ ഇന്ത്യയ്ക്കായി കളിച്ചു. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ ഇന്ത്യയെ നയിച്ചതും ബിഷന്‍ സിങ് ബേദിയാണ്. ബിസിസിഐ, കേന്ദ്ര മന്ത്രി അമിത് ഷാ ഉൾപ്പടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.


Read Previous

ഗാസയിലെ കൂട്ടക്കുരുതിക്ക് ഇസ്രയേൽ പറയുന്ന വാദം ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളാണെന്നാണ്, വാദം തെറ്റ്; കുട്ടികളും മാധ്യമ പ്രവർത്തകരും കവികളും ഡോക്ടർമാരും അടക്കം ഇല്ലാതാകുന്നത് പലസ്തിന്‍ സമൂഹം

Read Next

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് പാകിസ്ഥാന്‍; അഫ്ഗാന് 283 റണ്‍സ് വിജയലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular