യുഎഇയില്‍ കനത്ത മഴയും മിന്നലും’ ഗോള്‍ഫ് ബോള്‍ വലിപ്പമുള്ള ആലിപ്പഴ വര്‍ഷം; വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നു


അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയില്‍ കനത്ത ആലിപ്പഴ വര്‍ഷവും മഴയും മിന്നലും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച ഫോട്ടോകളിലും വീഡിയോകളിലും ഗോള്‍ഫ് ബോളുകളുടെ വലുപ്പത്തിന് സമാനമായ ആലിപ്പഴങ്ങള്‍ കാണാം. ആലിപ്പഴ വര്‍ഷത്തില്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ചില കടകളുടെ ഗ്ലാസ് ജനലുകളും നെയിം ബോര്‍ഡുക ള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു

ഇന്ന് ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ യുഎഇ നിവാസികള്‍ ഉണര്‍ന്നപ്പോഴേക്കും പല ഭാഗത്തും ആലിപ്പഴ വര്‍ഷം കാരണം തൂവെള്ള നിറമായിരുന്നു. കനത്ത മഴയും ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും പലഭാഗത്തും അനുഭവപ്പെട്ടു. അബുദാബിയുടെ ചില ഭാഗങ്ങളില്‍ നഗരപാതകള്‍ വെള്ള നിറത്തില്‍ പൊതിഞ്ഞു. അല്‍ഐനില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച കനത്ത ആലിപ്പഴം ഒരു മണിക്കൂറിലധികം

പുലര്‍ച്ചെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ നിരവധി റോഡുകളും റൗണ്ട് എബൗട്ടുകളും വെള്ളത്തിനടിയിലായിരുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെ മഴ മേഘങ്ങള്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ അവസ്ഥയെ കുറിച്ച് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലര്‍ട്ട് പുറപ്പെടു വിച്ചിട്ടുണ്ട്.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം തൊഴിലുടമകളോട് ആഭ്യര്‍ത്ഥിച്ചിരുന്നു. വീട്ടിലിരുന്ന ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കണമെന്നും നിര്‍ദേശി ച്ചിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂളുകള്‍, ഫെഡറല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വിദൂരമായാണ് പ്രവര്‍ത്തിച്ചത്.

ഇന്ന് രാവിലെ യുഎഇയില്‍ രേഖപ്പെടുത്തിയ താപനില 7.6 ഡിഗ്രിയാണ്. നേരത്തെ 3.4 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ കടല്‍ത്തീരത്തും താഴ്‌വാരങ്ങളിലും പോകരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ വെള്ളക്കെട്ട് ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.


Read Previous

ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ദുബായില്‍ തുറക്കുന്നു’ ക്ലബ്ബില്‍ 400ലധികം സണ്‍ബെഡുകള്‍

Read Next

സൗദിയില്‍ ജോലിചെയ്യാന്‍ വിദേശ നിയമവിദഗ്ധരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു; 15 വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം’ നാജിസ് പ്ലാറ്റ്‌ഫോം വഴിയാണ് രജിസ്‌ട്രേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular