ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ദുബായില്‍ തുറക്കുന്നു’ ക്ലബ്ബില്‍ 400ലധികം സണ്‍ബെഡുകള്‍


ദുബായ്: വിനോദസഞ്ചാരികളുടെയും ആഡംബര വിനോദങ്ങളുടെയും പറുദീസയായ ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ഒരുങ്ങുന്നു. പ്രശസ്തമായ ജുമൈറ വണ്ണിലാണ് സൈറീന്‍ എന്ന പേരില്‍ ആഡംബര ബീച്ച് ക്ലബ് തുറക്കുന്നത്. ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴിലെ ജിഎഐഎ ആണ് സംരംഭത്തിനു പിന്നില്‍.

2024 സെപ്റ്റംബറില്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു. 9,000 ചതുരശ്ര മീറ്റര്‍ ബീച്ച് ക്ലബ്ബാണിത്. ക്ലബ്ബില്‍ 400ലധികം സണ്‍ ബെഡുകള്‍, നീന്തല്‍ക്കുളങ്ങള്‍, കബാനകള്‍, ഡൈനിങ് ഏരിയകള്‍ എന്നിവ യുണ്ടാവും. മെഡിറ്ററേനിയന്‍ പാചകരീതിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ക്ക് മാത്രമായുള്ള ഇടംകൂടിയായിരിക്കും ഇത്. ദുബായിലെ ഐക്കണിക് റെസ്റ്റോറന്റായ ജിഎഐഎ ആണ് വിഭവങ്ങള്‍ ഒരുക്കുക. ബീച്ച് ക്ലബ് അന്തരീക്ഷത്തില്‍ ആഡംബര ഡൈനിങ് ലഭ്യമാക്കുന്നത് പ്രത്യേക അനുഭവം തന്നെയായിരിക്കും.

ഒരു വര്‍ഷത്തിലധികം സമയമെടുത്താണ് ഇതിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കി യതെന്നും അതുകൊണ്ടുതന്നെ വളരെയധികം സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നും ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റിയുടെ സ്ഥാപകനും സിഇഒയുമായ എവ്‌ജെനി കുസിന്‍ പറഞ്ഞു.

ഫന്‍ഡമെന്റല്‍ ഹോസ്പിറ്റാലിറ്റിയുടെ വിജയകരമായ ബ്രാന്‍ഡാണ് ജിഎഐഎ. 2018ല്‍ ആരംഭിച്ച ജിഎഐഎയ്ക്ക് ദോഹ, മോണ്ടെ കാര്‍ലോ, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളുണ്ട്. ഈ വര്‍ഷം മാര്‍ബെല്ല, മിയാമി എന്നിവിടങ്ങളില്‍ പുതിയവ ആരംഭിക്കും. അടുത്ത വര്‍ഷം ദുബായിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളി ലുമായി 14 പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ ഫന്‍ഡമെന്റല്‍ ഹോസ്പിറ്റാലിറ്റിക്ക് പദ്ധതിയുണ്ട്.


Read Previous

ഫോട്ടോസ്റ്റാറ്റ്‌ പോരാ; മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കുഴല്‍നാടനെ സ്പീക്കര്‍ തടഞ്ഞു; പ്രതിപക്ഷം ഇറങ്ങിപ്പോയി

Read Next

യുഎഇയില്‍ കനത്ത മഴയും മിന്നലും’ ഗോള്‍ഫ് ബോള്‍ വലിപ്പമുള്ള ആലിപ്പഴ വര്‍ഷം; വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular