അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്, പറഞ്ഞത് വിഡ്ഢിത്തം’: കെ ബി ഗണേഷ് കുമാർ


കൊല്ലം: സനാതന ധര്‍മത്തെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമെന്ന് കേരള കോണ്‍ഗ്രസ് നേതാവും നടനുമായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിനോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിമാരും ജനപ്രതിനിധികളും ഇത്തരം വിഡ്ഢിത്തരങ്ങള്‍ പറയാതിരിക്കുകയാണ് വേണ്ടത്. അറിയാവുന്ന വിഷയങ്ങള്‍ പറയുന്നതാണ് നല്ലത്. അയാള്‍ക്കു സിനിമയില്‍ അഭിനയിക്കാനറിയാം, രാഷ്ട്രീയവും അറിയാമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടീന്ന് കിളച്ചു വന്നതല്ല. 

ആരെങ്കിലും വിളിച്ചാല്‍ അവരെ സുഖിപ്പിക്കാന്‍ അവര്‍ക്കു വേണ്ടി പറയുന്നത് നല്ലതല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.


Read Previous

ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

Read Next

ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത് ജിന്ന| ഇത്രയേറെ ബ്രാന്‍ഡ് മൂല്യമുള്ള ‘ഇന്ത്യ’ എന്ന് പേര് ഒഴിവാക്കി സര്‍ക്കാര്‍ വിഡ്ഢിത്തം കാണിക്കില്ലെന്ന് പ്രതീക്ഷ: ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular