ഹരിയാന സീറ്റ് പങ്കിടലിനെ ചൊല്ലി ജെജെപി ഇടഞ്ഞു, ബിജെപിയുമായുള്ള സംഖ്യം വിട്ടേക്കും; മുഖ്യമന്ത്രി രാജിവെച്ചു


ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടു പ്പിന് മുന്നോടിയായി മനോഹർ ലാൽ ഖട്ടാറിൻ്റെ ജെജെപി,ബിജെപിയുമായുള്ള സംഖ്യം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. രാവിലെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും ഗവർണർ ബന്ദാരു ദത്താത്രേയ്ക്ക് രാജി സമർപ്പിച്ചു.

ബിജെപിക്ക് ആറ് സ്വതന്ത്ര നിയമസഭാംഗങ്ങളും ഹരിയാന ലോഖിത് പാർട്ടി (എച്ച്എൽപി) യിൽ നിന്ന് ഒരാളുമായി പുതിയ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന റിപ്പോർട്ടുകളുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ ബി.ജെ.പിക്ക് 41, കോൺഗ്രസിന് 30, ജെ.ജെ.പി.ക്ക് 10. ഏഴ് പേർ സ്വതന്ത്രരാണ്, ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻ എൽഡി), എച്ച്എൽപി എന്നിവയിൽ നിന്ന് ഓരോ എംഎൽഎ വീതവും ഉണ്ട്.

സീറ്റ് പങ്കിടലിലെ വിള്ളൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയും ജെജെപിയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


Read Previous

പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി

Read Next

വ്യാജ വാഗ്ദാനങ്ങളും കപട സ്നേഹവും! എൽപിജി നിരക്ക് 10 വർഷമായി 500 രൂപ കൂട്ടിയിരുന്നത് ഇപ്പോൾ 100 രൂപ കുറച്ചു അതും വോട്ടിനുവേണ്ടി പ്രധാനമന്ത്രിയ്ക്കെതിരെ സ്റ്റാലിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular