പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. 1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തങ്ങള്‍ മേയ് ആദ്യം വിതരണം ചെയ്യും. ഇനി പാഠപുസ്തകകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവണ്‍മെന്റ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലില്‍പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആദ്യമായാണ് അധ്യയനവര്‍ഷം അവസാനിക്കും മുന്‍പ് അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത ക്ലാസിലെ പാഠ ഭാഗങ്ങള്‍ പരിചപ്പെടുത്തുന്നതിനു വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശി ക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരം നേരത്തെ ആക്കിയത്.

പഴയ പുസ്തകങ്ങള്‍ തന്നെ ആയതിനാലാണ് 2,4,6,8,10 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങള്‍ ആദ്യം വിതണം ചെയ്തത്. പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പുതിയ പാഠ പുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ചേര്‍ത്തതടക്കം നിരവധി പ്രത്യേകതയുണ്ട്.


Read Previous

ആറു ജയവും ആറു തോല്‍വിയും; മുരളിയുടെ സ്‌ട്രൈക്ക് റേറ്റ് 50, ഒരിടത്തും ജയിക്കാതെ പദ്മജ, തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

Read Next

ഹരിയാന സീറ്റ് പങ്കിടലിനെ ചൊല്ലി ജെജെപി ഇടഞ്ഞു, ബിജെപിയുമായുള്ള സംഖ്യം വിട്ടേക്കും; മുഖ്യമന്ത്രി രാജിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular