ഏട്ടൻ ചെറുപ്പത്തിൽ തന്നെ വല്ലാത്ത ബുക്കിഷ് ആയിരുന്നു, ലൈഫ് മുഴുവൻ പോയി, ഉറക്കം വരെ ഉപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം: ശശി തരൂരിനെ കുറിച്ച് സഹോദരി


ശശി തരൂരിനെ കുറിച്ച് മനസ് തുറന്ന് സഹോദരിയും പ്രശസ്‌ത എഴുത്തുകാരിയുമായ ശോഭ തരൂർ. തന്റെ ഏട്ടൻ ചെറുപ്പത്തിൽ തന്നെ വല്ലാത്ത ബുക്കിഷ് ആയിരുന്നു. വികൃതിയേ അല്ലായിരുന്നു അദ്ദേഹം. നമ്മളെ എപ്പോഴും പ്രോത്സാഹിപ്പിക്കും. ഒരിക്കൽ എനിക്ക് എട്ട് വയസുള്ള സമയത്ത് അത്തരത്തിലൊരു അനുഭവമുണ്ടായി രുന്നു (കേരള കൗമുദിയോട് പങ്കുവെച്ച ആ അനുഭവം എന്താണെന്ന് അറിയാൻ വീഡിയോയുടെ പൂർണരൂപം കാണുക). ക്രിക്കറ്റിനോട് ചെറുപ്പം മുതലേ ശശി തരൂരിന് താൽപര്യമുണ്ടായിരുന്നുവെന്ന് ശോഭ പറയുന്നു.

മത്സര പരീക്ഷകളിൽ അധികം സമയം എടുക്കാതെ പഠിക്കാൻ കഴിവുണ്ടായിരുന്ന ആളായിരുന്നു ചേട്ടനെന്നും ശോഭ തരൂർ വ്യക്തമാക്കി. വളരെ ഇന്റലിജന്റ് ആണ് അദ്ദേഹം. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ ശശി തരൂരിന് സാധിക്കും. അദ്ദേഹത്തെ പൂർണമായും ഉപയോഗിക്കാൻ കഴിയണമെന്നാണ് സഹോദരി എന്ന നിലയിൽ താൻ ആഗ്രഹിക്കുന്നതെന്നും ശോഭ തരൂർ പ്രതികരിച്ചു.

പോളിസി മേക്കർ ആയി മാറാൻ ശശി തരൂരിന് സാധിക്കും. എംപി എന്ന നിലയിൽ കാര്യങ്ങൾ ചെയ്യാൻ നിലവിൽ തരൂരിന് പരിമിതികളുണ്ടെന്നും ശോഭ പറഞ്ഞു. എഴുത്തുകാരൻ കൂടിയായതുകൊണ്ട് ഉറക്കം വരെ ഉപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം. പൊളിറ്റിക്‌സും എഴുത്തും കൂടി ചേർന്ന് ലൈഫ് മുഴുവൻ പോയി. ബേണിംഗ് ദി മിഡ്‌നൈറ്റ് ഓയിൽ എന്നാണ് ശശി തരൂരിനെ സഹോദരി വിശേഷിപ്പിച്ചത്.


Read Previous

റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതു നേതൃത്വം

Read Next

ഖത്തർ അമീർ തുർക്കി പ്രഡിഡന്‍റുമായി കൂടികാഴ്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular