ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രണയം; 80-കാരനെ വിവാഹം ചെയ്ത് 34-കാരി


പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല, പ്രായവുമില്ല!. മധ്യപ്രദേശിലെ ഈ വിവാഹം കണ്ടാല്‍ ഇങ്ങനെയാകും നമ്മള്‍ പറയുക. അഗര്‍ മാല്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള 80-കാരന്‍ ബാലുറാം വിവാഹം ചെയ്തത് 34-കാരിയായ ഷീലയെയാണ്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബാലുറാമിന്റെ റീലുകള്‍ കണ്ടാണ് ഷീലയ്ക്ക് പ്രണയം തോന്നിയത്. ഇന്‍സ്റ്റഗ്രാം വഴി ഇരുവരും പരിചയപ്പെടുകയും മെസ്സേജ് അയക്കാന്‍ തുടങ്ങുകയും ചെയ്തു. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു.

സുഹൃത്ത് വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെ ഒരുപാട് തമാശ കലര്‍ന്ന റീലുകളാണ് ബാലുറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ളത്. ഈ റീലുകളില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു. വൈകാതെ ഇരുവരും ചാറ്റിങ് തുടങ്ങി. ബാലുറാമിന് വേണ്ടി വിഷ്ണുവാണ് സംഭാഷണങ്ങളെല്ലാം ടൈപ്പ് ചെയ്ത് കൊടുത്തത്. ഫോണില്‍ ടൈപ്പ് ചെയ്യാനൊന്നും ബാലുറാമിന് അറിയില്ലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും അടുത്തള്ള ക്ഷേത്രത്തില്‍വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി.

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെറിയ ഗ്രാമമായ മഗാരിയയിലാണ് ബാലുറാം താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം കടുത്ത വിഷാദരോഗിയായിരുന്നു. അസുഖം ബാധിച്ച് ഭാര്യ മരിച്ചതും ജീവിതത്തില്‍ ഒറ്റപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിച്ചു. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും മക്കളായുണ്ടെങ്കിലും എല്ലാവരും വിവാഹിതരായശേഷം മാറിത്താമസിക്കുകയാണ്.

കടബാധ്യത കൂടി വന്നതോടെ അദ്ദേഹം ആരോടും മിണ്ടാതെയായി. ഇതോടെ ആ ഗ്രാമത്തിലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന വിഷ്ണു ഗുജ്ജര്‍ എന്ന വ്യക്തി ബാലുറാമിനെ ചേര്‍ത്തുപിടിച്ചു. അദ്ദേഹത്തെ ഉഷാറാക്കാന്‍ വേണ്ടി വിഷ്ണു ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കുകയും ബാലുറാമിന്റെ തമാശ റീലുകള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങി. ഇതെല്ലാം വളരെ വേഗം വൈറലായി. ഇതോടെ ഇരുവരും ചേര്‍ന്ന് നിരവധി റീലുകള്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്തു. ഗ്രാമത്തിലും ബാലുറാം ചര്‍ച്ചയായി.

‘ബാലു ബാ’ എന്ന പേരില്‍ അയല്‍ ഗ്രാമങ്ങളിലെല്ലാം ബാലുറാം അറിയപ്പെടാന്‍ തുടങ്ങി. നിലവില്‍ 33000 പേരാണ് ബാലുറാമിനെ ഫോളോ ചെയ്യുന്നത്. ഇതിനൊപ്പം വിഷാദരോഗത്തില്‍ നിന്ന് അദ്ദേഹം പുറത്തുകടന്നു. ഷീല കൂടി ജീവിതത്തില്‍ എത്തിയതോടെ ബാലുറാം ഡബിള്‍ ഹാപ്പി.


Read Previous

പാക് ഭീകരരെ ഇന്ത്യ വധിച്ചെന്ന്, ബ്രിട്ടീഷ്‌ ദിനപത്രം ദി ഗാർഡിയന്‍റെ വാർത്ത; തെറ്റായ റിപ്പോര്‍ട്ടെന്ന് വിദേശകാര്യമന്ത്രാലയം

Read Next

വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular