മംഗളാദേവി ക്ഷേത്രം. കാടിന് നടുവിലെ ഭക്തി വിസ്മയം


തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിലെ ചരിത്രപ്രസിദ്ധമായേ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. ചൈത്രമാസത്തിലെ പൗർണ്ണമി നാളിൽ ഇവിടെ നടക്കുന്ന ഉത്സവം കേരളവും തമി ഴ്നാടും സംയുക്തമായാണ് നടത്തുന്നത്.സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന മംഗളാദേവി മലയുടെയും ക്ഷേത്രത്തിന്റെയും മേൽ ആദ്യ അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്

മദ്രാസ് പ്രസിഡൻസിയായിരുന്നു.ഇതേ തുടർന്ന് തർക്കം ഒത്തുതീർക്കാൻ 1817-ൽ നടത്തിയ സർവേ യിൽ മംഗളാദേവി പൂർണ്ണമായും തിരുവിതാംകൂറിന് അവകാശപ്പെട്ടതാണെന്ന് തെളിഞ്ഞു. 1854-ൽ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കൽ സർവേയും ഇതു സ്ഥിരീകരിച്ചു.

1983-ൽ പുനപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനും ഉത്സവ നടത്തിപ്പിനും വനം വകുപ്പ് കർശന നിയന്ത്രണം 1985 മുതൽ ഏർപ്പെടുത്തി. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായതിനെ തുടർന്നാണ് ഉത്സവാഘോഷം ഇരു സംസ്ഥാനങ്ങൾക്കും തുല്യമായി പങ്കിട്ടത്. ചേര രാജാവായ ചേരൻ ചെങ്കട്ടവനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ചിലപ്പതികാരത്തിലെ ബിംബ പ്രതിഷ്ഠാപനത്തിൽ പരാമർശിച്ചിരിക്കുന്നത്. ശ്രീകോവിൽ രണ്ടു തട്ടുകളിലായാണ് നിർമ്മിച്ചിട്ടു ള്ളത്.

മണ്ഡപം, ബലിക്കൽ പുര, തിടപ്പളളി, ശ്രീകോവിൽ, ഗർഭഗൃഗം എന്നിവ ക്ഷേത്രവിധിപ്രകാരവും നിർമ്മിച്ചു.ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളിൽ പ്രാചീന തമിഴ് ലിപിയിൽ കൊത്തിയ ലിഖിതങ്ങളും രേഖാചിത്രങ്ങളും വ്യാളീ രൂപങ്ങളും ഇപ്പോഴുമുണ്ട്. മധുരമീനാക്ഷി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് ഒരു തുരങ്കം നിർമിച്ചതായി കരുത തപ്പെടുന്നുണ്ട്. തുരങ്കത്തിന്റെ തകർന്ന കവാടവും വറ്റാത്ത രണ്ട് കുളങ്ങളും ഉണ്ട്.

പുരാതന കാലത്ത് ഈ പ്രദേശം ഗൂഢല്ലൂർ ആസ്ഥാനമാക്കിയ പൂഞ്ഞാർ രാജാവിന്റെ അധീനതയി ലായിരുന്നു. അക്കാലത്തെ ചിത്രാപൗർണ്ണമി ഉത്സവം ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു. ആഘോഷങ്ങൾക്കിടയിൽ തമിഴർ ഉത്സവത്തെ പലവട്ടം ആക്രമിച്ചിരുന്നു.ഇതിനിടെയാണ് ക്ഷേത്രം തകർക്കപ്പെട്ടത്.1772-ൽ പൂഞ്ഞാർ രാജാവിനു യുദ്ധക്കരാർ അനുസരിച്ച് ഈ പ്രദേശം വിട്ടു നൽകി യെന്നാണ് ചരിത്രം.

ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് മറ്റൊരു ഐതീഹ്യം. മധുരാനഗരം ചുട്ടെരിച്ച ശേഷം ദിക്കറിയാതെ നീങ്ങിയ കണ്ണകി 16 ദിവസങ്ങൾക്കു ശേഷം മംഗളാദേവിയിലെത്തി സ്വർഗ്ഗാരോഹണം ചെയ്തു.

ക്ഷേത്രം പുനർനിർമ്മിക്കാൻ 2015-ൽ സംസ്ഥാന അറ്റോർണി ജനറലും പുരാവസ്തു ഡയറക്ടും ക്ഷേ ത്രം സന്ദർശിച്ചിരുന്നു.നടപടികൾ ഉണ്ടായില്ല. 1984 മുതൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ക്ഷേത്രം. ഇവിടെ നടക്കുന്ന ഉത്സവത്തിൽ രാവിലെ ഇരു സംസ്ഥാനങ്ങളിലേയും പൂജാ രിമാർ പൂജകൾ നടത്തുന്നു. രണ്ട് വർഷം മുൻപ് വരെ ഭക്തർക്ക് രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പ്രവേശനം നടത്താമെന്നായിരുന്നു തീരുമാനങ്ങൾ. കനത്ത സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളുമാണ് നടപ്പിലാക്കിയിരുന്നത്.കോവിഡ് പ്രശ്നങ്ങൾ മൂലം കഴിഞ്ഞ ഉത്സവം മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല.

കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെ മാത്രമാണ് ക്ഷേത്രം.. ടാക്സി ജീപ്പുകൾ ഒഴികെയുള്ള വാഹ നങ്ങൾക്കു ഇവിടെക്ക് പ്രവേശനമില്ല. കുപ്പിവെള്ളം, പ്ലാസ്റ്റിക് വസ്തുക്കൾക്കും നിരോധനമുണ്ട്.
കാടിനു നടുവിലെ മംഗളാദേവിയിൽ തിരിതെളിയുമ്പോൾ വിശ്വാസപെരുമയുടെ ആർജ്ജവവുമായാ ണ് ഭാഷാ വ്യത്യാസമില്ലാതെ വിശ്വാസികൾ ഇവിടേക്ക് സാധാരണയായി എത്തുന്നത്.


Read Previous

മുഹമ്മദ് അസറുദ്ദീൻ-ഈ പേര് ഓർത്തുവെച്ചോളൂ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ കാര്യമല്ല പറയു ന്നത്. ഇത് കേരളത്തിന്‍റെ കാസർഗോഡിൻ്റെ അസറുദ്ദീൻ

Read Next

കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ സ്വന്തം സഹോദരനുൾപ്പെടെ അഞ്ച് ബന്ധുക്കളെ കോവിഡ് മഹാമാരിയില്‍ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെക്കുകയാണ് യു എ ഇയിലെ പ്രവാസി പങ്കജ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular