മുഹമ്മദ് റാഫിയുടെ തൊണ്ണൂറ്റിയെട്ടാമത് ജന്മദിനം ആഘോഷിച്ചു.


റിയാദ്. ഗൾഫ് മലയാളി ഫെഡറേഷൻ മുഹമ്മദ്റാഫി ഫൗണ്ടേഷൻ മുഹമ്മദ് റാഫി നൈറ്റ് സംഘടിപ്പിച്ചു, ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് സൗദികൾ ഉൾപ്പെടെയുള്ള ആളുകള്‍ റാഫി ഗാനസന്ധ്യ ആസ്വദിക്കാന്‍ എത്തിയിരുന്നു മുഹമ്മദ് റാഫി പാടിപ്പതിപ്പിച്ച മനോഹരങ്ങളായ 30 ഓളം ഗാനങ്ങൾ റിയാദിലെ പ്രേക്ഷക മനസ്സിലേക്ക് പ്രമുഖ ഗായകരായ ജമാൽ ഭാഷയും കുഞ്ഞി മുഹമ്മദും പാടി പതിപ്പിച്ചു

പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ ഗൾഫ് മലയാളി ഫെഡറേഷൻ ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു എഴുത്തുകാരൻ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു ഡോക്ടർ അഷറഫ്. അബ്ദുൽ അസീസ് പവിത്ര ഹരികൃഷ്ണൻ. സലിം ആർത്തിൽ ഷാജി മഠത്തിൽ അഷ്റഫ് ചേലാമ്പ്ര സത്താർ കായംകുളം നാസർ കല്ലറ സുബൈർ കുമ്മിൾ വിജയൻ നെയ്യാറ്റിൻകര. നാസർ ലൈസ് സുരേഷ് ശങ്കർ തുടങ്ങിയവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു

മുഹമ്മദ് റാഫി സാഹിബിന്റെ ജന്മദിനവും, ക്രിസ്മസ് പുതുവത്സരാഘോഷവും കേക്ക് മുറിച്ച് ആഘോഷിച്ചു, തുടർന്ന് മുഹമ്മദ് റാഫി പാടിയ മനോഹരമായ ഗാനങ്ങൾ സൗദി അറേബ്യയിലെ ഗായകരുടെ ശബ്ദത്തിൽ പ്രേക്ഷകരെ മുന്നിൽ എത്തി.ജമാൽ ഭാഷ. കുഞ്ഞുമുഹമ്മദ്. സത്താർ മാഷ്. മുത്തലിബ്. നിഷ ബീനീഷ്. അമ്മു പ്രസാദ്. ദേവിക തുടങ്ങിയവർ ഗാനങ്ങള്‍ ആലപിച്ചു.


Read Previous

Book Release : “An insight into your Career : Know Your Choice – Grow Your Chance”©

Read Next

പൂച്ചയ്ക്കെന്തു കാര്യം..കാര്‍ട്ടൂണ്‍ പംക്തി 27-12-2022

Leave a Reply

Your email address will not be published. Required fields are marked *

Most Popular