സ്മാർട്ടാകാനൊരുങ്ങി മസ്കറ്റ് വിമാനത്താവളം ; മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ വരുന്നു


മസ്കറ്റ്: മസ്‌കറ്റ് വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ – ഗേറ്റുകൾ വരുന്നു. ഈ ആഴ്ച മുതൽ പുതിയ ഇ – ഗേറ്റുകൾ നടപ്പിൽ വരും. സ്വദേശികൾക്കും വിദേശികൾക്കും പാസ്‌പോർട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും.

പഴയ ഇ-ഗേറ്റിൽ നിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു. ആഗമന, നിഗമന വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച മുതൽ സ്വദേശികൾക്കും വിദേശികൾക്കും പാസ്‌പോർട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും. എന്നാൽ ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടി ക്രമങ്ങൾ തന്നെയായിരിക്കും നടപ്പിലാക്കുക.


Read Previous

സൗദിയില്‍ പെയ്ഡ് പാര്‍ക്കിങുകളില്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കി

Read Next

സത്താർ കായംകുളത്തെ അനുസ്മരിച്ച് ഷിഫാ വെൽഫെയർ അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular