ബാറ്റ് അഫ്ഗാന്‍ താരത്തിന് സമ്മാനിച്ച് പാക് നായകന്‍; ‘യഥാര്‍ഥ ക്രിക്കറ്റ് സ്പിരിറ്റ്’; പ്രശംസിച്ച് ഐസിസി


ചെന്നൈ: അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബാസിന് തന്റെ ബാറ്റ് സമ്മാനിച്ച് പാക് നായകന്‍ ബാബര്‍ അസം. മത്സരത്തില്‍ ഓപ്പണറായ ഗുര്‍ബാസിന്റെ 65 റണ്‍സ് പ്രകടനം അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഒരു ലോകകപ്പില്‍ രണ്ടുവിജയമെന്ന നേട്ടവും പാകിസ്ഥാനെതിരായ ആദ്യവിജയവും അഫ്ഗാന്‍ സ്വന്തമാക്കി.

282 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശ്രദ്ധയോടെ കളിച്ച അഫ്ഗാന്‍ ഓപ്പണിങ് കൂട്ടുകെട്ട് 130 എഴുതിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 53 പന്തില്‍ നിന്നായിരുന്നു ഗുര്‍ബാസിന്റെ 65 റണ്‍സ് നേട്ടം.

ഇതാണ് യഥാര്‍ഥ ക്രിക്കറ്റ് സ്പിരിറ്റ്’. അത് സജീവമായി നിലനിര്‍ത്തുന്നതാണ് ബാബര്‍ അസമിന്റെ സമ്മാനമെന്ന് ഐസിസി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഗുര്‍ബാസി ന്റെയും ഇബ്രാഹിം സാദ്രാന്റെയും റഹ്മത്ത് ഷായുടെ അര്‍ധസെഞ്ച്വറി കളാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിലെ തിരിച്ചടിക്ക് ശേഷം പാകിസ്ഥാന്‍ അഫ്ഗാനെതിരെ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ പാക് ബൗളര്‍മാര്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തെക്കാള്‍ മികച്ച നേട്ടമാണ് പാകിസ്ഥാനെതിരായ വിജയത്തിലൂടെ അഫ്ഗാന്‍ നേടിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഫ്ഗാന്‍ ആറാമതെത്തി. ശ്രീലങ്കയ്ക്ക് എതിരെയാണ് അഫ്ഗാന്റെ അടുത്തമത്സരം.


Read Previous

ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ബാറ്റിങ്ങ്; ബവുമ ഇന്നും കളിക്കില്ല; ബംഗ്ലാ നിരയില്‍ ഷാകിബ് തിരിച്ചെത്തി

Read Next

വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതം? കിടപ്പുമുറിയില്‍ പുടിന്‍ വീഴുന്ന ശബ്ദം കേട്ട് സുരക്ഷജീവനക്കാര്‍ മുറിയില്‍ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാനായി ഡോക്റ്റര്‍മാരുടെ സംഘത്തെ ഉടനെ എത്തിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular