സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കലാകിരീടം തിരിച്ചുപിടിച്ചു; സ്വര്‍ണക്കപ്പ് കണ്ണൂരിന്


കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. 952 പോയിന്റുമായാണ് കണ്ണൂര്‍ കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ്  സ്വന്തമാക്കുന്നത്.

949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.

വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.


Read Previous

ബില്‍കിസിന് നീതി ലഭിച്ചു’; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് സാക്ഷി; പടക്കം പൊട്ടിച്ച് സന്തോഷം പ്രകടിപ്പിച്ച് ബന്ധുക്കള്‍

Read Next

കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് തെളിഞ്ഞു’; ബില്‍ക്കിസ് ബാനോ കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular