സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം അഖിലകേരള പ്രസംഗ മല്‍സരം: ഒന്നാം സ്ഥാനം കരസ്ഥമാക്കി സിയോണ,രണ്ടാം സ്ഥാനം തൻവി റിജോയ്


മലയാളികളുടെ ആഗോള സാമൂഹിക സാംസ്ക്കാരിക സംഘടനയായ
സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം അഖിലകേരള അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് ബാലുശ്ശേരി കിനാല്ലൂര്‍ സ്വദേശി ഷാജി- ബീന ദമ്പതികളുടെ മകളായ സിയോണ കരസ്ഥമാക്കി. ഏറണാകുളം കടയിരിപ്പ് ഗവ: ഹൈ സ്കൂള്‍ എട്ടാം ക്ലാസ്സ്‌ വിദ്യര്‍ത്ഥിനിയാണ് സിയോണ,

ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ റിജോയ്-വിനീത ദമ്പതികളുടെ മകളായ തൻവി റിജോയ് രണ്ടാം സ്ഥാനം നേടി. സെന്റ്‌ ആന്റണീസ് പബ്ലിക്‌ സ്കൂള്‍ ചേര്‍ത്തല ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയാണ് തൻവി.

“ആത്മഹത്യ പ്രവണതയെ അതിജീവിക്കുക”. എന്ന വിഷയത്തിലായിരുന്നു പ്രസംഗ മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനാര്‍ഹര്‍ക്ക് 5,000 രൂപയും രണ്ടാം സ്ഥാനാര്‍ഹര്‍ക്ക് 3,000/ രൂപയും കൂടാതെ കീര്‍ത്തിഫലകം, പ്രശസ്തിപത്രം, മൂല്യമേറിയ പുസ്തകങ്ങള്‍ എന്നിവ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കും. മത്സര വിജയികള്‍ക്ക് പ്രോത്സാഹ നമായി ക്യാഷ് അവാര്‍ഡുകള്‍ ടി.ജെ മാത്യു & അന്നമ്മ മാത്യു, തുണ്ടിയത്ത്, പുതുക്കുളം സ്മാരകനിധിയില്‍നിന്നാണ് നല്‍കുന്നത്. സമ്മാനദാനം ജനുവരി 27ന് പത്തനാപുരം ഗാന്ധി ഭവനിൽ ”ശ്രീപഥം 2024” സമ്മേളനത്തില്‍വെച്ച് നല്‍കും.


Read Previous

ശാന്തന്‍പാറ സിപിഎം ഓഫീസ് നിര്‍മ്മാണം: എന്‍ഒസിക്കുള്ള അപേക്ഷ കലക്ടര്‍ നിരസിച്ചു

Read Next

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ചു; മൂന്ന് പേരുടെ നിലഗുരുതരം; 15 പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular