സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!


കോട്ടയം: സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപം നട്ട വാഴയുടെ വിളവെടുപ്പും പരസ്യലേലവും മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്നു. സമരഭൂമിയില്‍ കുലച്ച വാഴക്കുല 49100 രുപയ്ക്കാണ് ലേലത്തില്‍ വിറ്റത്. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 2022ലെ പരിസ്ഥിതി ദിനത്തില്‍ മാടപ്പള്ളി യിലാണ് വാഴനട്ടത്. സമര സമിതി അംഗമായ സുമതിക്കുട്ടിയമ്മയാണ് വാഴക്കുല ലേലത്തില്‍ പിടിച്ചത്.

വേദനയും പ്രതിഷേധവും അറിയിക്കാനാണ് ലേലത്തില്‍ പങ്കാളിയായതെന്ന് സുമതിക്കുട്ടിയമ്മ പറഞ്ഞു. രാവിലെ 10ന് സമരപ്പന്തലില്‍ ആന്റോ ആന്റണി എംപി ലേലം ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു

ചെങ്ങന്നൂരിലെ കൊഴുവന്നൂരില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയംഗമായ തങ്കമ്മയ്ക്ക് വീട് നല്‍കുന്നതിനു വേണ്ടിയാണ് വാഴക്കുല ലേലം നടത്തിയത്. ലേല ത്തില്‍ ലഭിക്കുന്ന തുകയുടെ പകുതി തങ്കമ്മയുടെ ഭവന നിര്‍മാണത്തിനും ബാക്കി തുക കോട്ടയം ജില്ലയിലെ സില്‍വര്‍ലൈന്‍ സമരക്കാരുടെ കേസിന്റെ ആവശ്യത്തിനും ചെലവഴിക്കും. 


Read Previous

ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നത് എംഎം മണിയുടെ ചെലവിലല്ല; ഡീന്‍ കുര്യാക്കോസ്

Read Next

ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular